'ഓസീസ് താരങ്ങള്‍ ലിഫ്റ്റില്‍, ഇന്ത്യന്‍ താരങ്ങളെ പ്രവേശിപ്പിച്ചില്ല'; ഏറെ ദുഃഖം തോന്നിയ സംഭവം വെളിപ്പെടുത്തി അശ്വിന്‍

ഓസീസ് പര്യടനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ നേരിട്ടത് കടുത്ത അവഗണനകളെന്ന് വെളിപ്പെടുത്തി ആര്‍ അശ്വിന്‍. മൂന്നാം ടെസ്റ്റിനായി സിഡ്നിയിലെത്തിയപ്പോള്‍ തങ്ങളെ ലിഫ്റ്റിനകത്ത് കയറാന്‍ അനുവദിച്ചില്ലെന്നും എന്നാല്‍ ഓസീസ് താരങ്ങള്‍ക്ക് അതിന് അനുമതി ലഭിച്ചെന്നും അശ്വിന്‍ വെളിപ്പെടുത്തി.

“ഇന്ത്യന്‍ ടീമിനെപ്പോലെ ഓസ്ട്രേലിയന്‍ ടീമും അപ്പോള്‍ ബയോ ബബ്ളിനകത്തു കഴിയുകയായിരുന്നു. എന്നാല്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ ലിഫ്റ്റില്‍ യാത്ര ചെയ്യുമ്പോള്‍ അതില്‍ ഇന്ത്യന്‍ കളിക്കാരെ പ്രവേശിക്കാന്‍ അവര്‍ അനുവദിച്ചിരുന്നില്ല.”

India vs Australia: Chance again for Ashwin to prove himself overseas |  Cricket News - Times of India

“ഈ സംഭവം ഞങ്ങള്‍ക്കു വലിയ വിഷമമുണ്ടാക്കി. രണ്ടു ടീമും ഒരേ ബബ്ളിനകത്താണ്. ഒരേ ബബ്ളിനകത്തുള്ള മറ്റൊരാളോട് ഈ തരത്തിലുള്ള വിവേചനം ഒരിക്കലും പാടില്ലായിരുന്നു” അശ്വിന്‍ പറഞ്ഞു.

Ind vs Aus: Ashwin, Paine involved in feisty sledging war

Read more

കളത്തിനു പുറത്തു മാത്രമല്ല സിഡ്നിയില്‍ ഗ്രൗണ്ടിനകത്തും ഇന്ത്യക്കു ഓസീസിന്റെ ഭാഗത്തു നിന്നു മോശം അനുഭവങ്ങളുണ്ടായിരുന്നു. ഓസീസ് നായകന്‍ ടിം പെയ്‌നും അശ്വിനും വാക്കുകല്‍ കൊണ്ട് കൊമ്പു കോര്‍ത്ത് ശ്രദ്ധ നേടിയിരുന്നു. കാണികള്‍ വംശീയ അധിക്ഷേപം നടത്തിയും ഇന്ത്യന്‍ ടീമിനെ ആക്രമിച്ചിരുന്നു.