റോയല്‍സ് ലോഗോയില്‍ അശ്വിന്‍ കൊട്ടിയ കൊട്ടുകള്‍ ഓരോന്നും ആരാധകരുടെ മനസില്‍ പൂമഴയായും വിമര്‍ശകരുടെ വായില്‍ പൂഴിമണലായും മാറി

അനൂപ് കൈതമറ്റത്തില്‍

Hero, രവിചന്ദ്രന്‍ അശ്വിന്റെ ബാറ്റിലെ സ്റ്റിക്കര്‍ പോലെ അയാളൊരു ഹീറോ തന്നെയാണ്. ഗ്രൂപ് സ്റ്റേജിലെ അവസാനമാച്ച് , ജയിച്ചാല്‍ ടേബിളില്‍ രണ്ടാം സ്ഥാനത്തേക്കും അത് വഴി ക്വാളിഫയര്‍ കളിക്കാനുള്ള ടിക്കറ്റും..

അശ്വിന്റെ ബാറ്റിംഗ് സ്ഥാനക്കയറ്റം രാജസ്ഥാന്‍ മാനേജ്‌മെന്‍റിന്‍റെ ആനമണ്ടത്തരമാണെന്ന് പറഞ്ഞു പുച്ഛിച്ചവര്‍ ഏറെയാണ്. ടെസ്റ്റില്‍ പലതവണ അങ്ങേരുടെ ബാറ്റിംഗ് കോണ്‍ട്രിബ്യൂഷന്‍ കണ്ടിട്ടുണ്ടെങ്കിലും പുള്ളിയെക്കൊണ്ട് ടി20 ഫോര്‍മാറ്റില്‍ ഇമ്പാക്റ്റ് ഉണ്ടാക്കാന്‍ പറ്റുമെന്ന് പലരും കരുതിക്കാണില്ല. ഇയാന്‍ ബിഷപ്പ് സൂചിപ്പിച്ചപോലെ ടി20 യിലെ മിസ്റ്റര്‍ യൂറ്റിലിറ്റി എന്ന ലെവലിലേക്ക് ഉയരാന്‍ അശ്വിന് രാജസ്ഥാന്‍ റോയല്‍സ് കൊടുത്ത സപ്പോര്‍ട്ടിനും അര്‍പ്പിച്ച വിശ്വാസത്തിനും ബിഗ് സല്യൂട്ട്.

പറഞ്ഞു വന്നപോലെ അവസാന ഗ്രൂപ് സ്റ്റേജ് മാച്ച് തന്റെ നാടിനെ പ്രതിനിധാനം ചെയ്യുന്ന ചെന്നൈക്ക് എതിരെ ആയിട്ടും കളി ഫിനിഷ് ചെയ്തിട്ടുള്ള ആ ഫുള്‍ പവര്‍ സെലിബ്രെഷന്‍ അയാള്‍ റോയല്‍സില്‍ എത്ര അഡാപ്റ്റ് ആണെന്നും കണ്‍ഫെര്‍ട്ടബിള്‍ ആണെന്നും കാണിച്ചു തരുന്നുണ്ട് . വിയര്‍ത്തു നനഞ്ഞ ജേഴ്സിയിലെ റോയല്‍സ് ലോഗോയില്‍ അശ്വിന്‍ കൊട്ടിയ കൊട്ടുകള്‍ ഓരോന്നും ഒരേ സമയം രാജസ്ഥാന്‍ ഫാന്‍സിന്റെ മനസില്‍ പൂമഴയായും വിമര്‍ശകരുടെ വായില്‍ പൂഴിമണലായും മാറിയെന്നതില്‍ സംശയമില്ല.

ബട്ട്‌ലറും, സഞ്ജുവും, ഹെട്‌മെയറും അടിച്ചില്ലെങ്കിലും കളി ജയിപ്പിക്കാന്‍ ആരെങ്കിലും ഒക്കെ ഉണ്ടാവും. വേണ്ടി വന്നാല്‍ അശ്വിന്‍ വണ്‍ ഡൗണ്‍ അല്ല, ഓപ്പണിംഗും ഇറങ്ങും. വിമര്‍ശിക്കേണ്ടവര്‍ ഇരുന്നു വിമര്‍ശിക്ക്.. ഹല്ലാബോല്‍..

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍