അശ്വിന് പ്രായം 35, കരിയര്‍ അവസാനിക്കുമ്പോള്‍ അശ്വിന് എവിടെ വരെ എത്താം

അശ്വിന് പ്രായം 35. നിലവില്‍ ടെസ്റ്റില്‍ 2905 റണ്‍സുകളും 436 വിക്കറ്റുകളുമുണ്ട്. റിച്ചാര്‍ഡ് ഹാഡ്‌ലി, കപില്‍ ദേവ് , വോണ്‍, ഷോണ്‍ പൊള്ളോക്ക്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിങ്ങനെ 5 പേര്‍ മാത്രമാണ് ടെസ്റ്റില്‍ 3000 റണ്‍സ് + 400 വിക്കറ്റ് ക്‌ളബ്ബില്‍ ഉള്ളത്.

അതായത് വെറും 95 റണ്‍സ് നേടിയാല്‍ അശ്വിന്‍ ക്‌ളബ്ബിലെ 6 ആമനാകും.പല ഇതിഹാസങ്ങളും ഇടം പിടിക്കാത്ത Elite club ലെ അടുത്ത ആളാകും.ബുദ്ധിമുട്ടാണെങ്കിലും കരിയറില്‍ 1095 റണ്‍സുകള്‍ നേടിയാല്‍ 4000 റണ്‍സ് + 400 വിക്കറ്റ് എന്ന club ലെ ഒരേയൊരാളായ കപിലൊനൊപ്പം ചേരാം.

എന്നാല്‍ ഏറെ അത്ഭുതം സംഭവിക്കുക 1095 റണ്‍സിനൊപ്പം 64 വിക്കറ്റുകളും നേടിയാല്‍ 4000 റണ്‍സ് + 500 വിക്കറ്റ് ക്‌ളബ്ബില്‍ അയാള്‍ മാത്രമേ ഉണ്ടാകു. കരിയര്‍ അവസാനിക്കുമ്പോള്‍ അശ്വിന് എവിടെ വരെ എത്താം ??