എതിരാളികൾ കരുതിയിരിക്കുക, മഞ്ഞുവീഴ്ചയിലും അപകടം വിതയ്ക്കാൻ അവർക്ക് സാധിക്കും

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ വർഷത്തെ ഏറ്റവും സന്തുലിതമായ ടീമാണ് രാജസ്ഥാൻ റോയൽസ്.ബാറ്റുകൊണ്ടുംപന്തുകൊണ്ടും എതിരാളികൾക്ക് ഏറ്റവും ഭീക്ഷണിയായ ടീം ഈ വർഷത്തെ കിരീട സാധ്യതയിൽ മുന്നിലാണ്. ഇപ്പോഴിതാ രാജസ്ഥാൻ റോയൽസിന്റെ തുറുപ്പുചീട്ടുകളായ രവിചന്ദ്രൻ അശ്വിനെയും യുസ്‌വേന്ദ്ര ചഹലിനെയും പ്രശംസിച്ച് മുൻ ഇന്ത്യൻ പരിശീലകനും ക്രിക്കറ്റ് നിരീക്ഷകനുമായ രവി ശാസ്ത്രി രംഗത്ത് വന്നു.

ഇന്ന് ബാംഗ്ലൂരുമായി നടക്കുന്ന മത്സരത്തിൽ ഇരുവരും നേട്ടമുണ്ടാകും. സമയത്തു വിക്കറ്റ് വീഴ്ത്തുന്നതിൽ മാത്രമല്ല, റൺസ് വഴങ്ങാതെ ബോൾ ചെയ്യുന്നതിലും ഇരുവർക്കും വൈദഗ്ധ്യമുണ്ടെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 26 റൺസ് വഴങ്ങി 2 വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചാഹലിന്റെ പ്രകടനത്തിനു മുഴുവൻ മാർക്കും നൽകുന്നു. ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ ഉള്ള ചാഹലിന്റെ ബൗളിംഗ് അത്ര മികച്ചതായിരുന്നു.

അതുപോലെ പ്രധാനപ്പെട്ട ഒന്നായിരുന്നു തിലക് വർമയെ ബോൾഡാക്കിയ അശ്വിന്റെ പന്ത്. ആ മത്സരത്തിന്റെ ഗതി മാറിയത് ആ ഒരൊറ്റ പന്ത് കാരണമാണ്. വാങ്കഡെ സ്റ്റേഡിയത്തിലെ മഞ്ഞുവീഴ്ചയിലും അശ്വിൻ– ചെഹൽ സഖ്യത്തിനു മികവും നിലനിർത്താനാകും എന്നും കൂട്ടിച്ചേർത്തു. മഞ്ഞുവീഴ്ചയിൽ ഗ്രിപ് കിട്ടാൻ സ്പിന്നറുമാർക്ക് ബുദ്ധിമുട്ടാണെങ്കിലും ഇരുവർക്കും അത് സാധിക്കും എന്നുറപ്പാണ്.

മധ്യ ഓവറുകളിൽ ഇരുവരുടെയും തകർപ്പൻ ബൗളിംഗ് എതിർ ബാറ്റ്‌സ്മാന്മാർക്ക് പേടിസ്വപ്നമാണ്.