ആഷസ്സില്‍ വീണ്ടും ലയോണിന്റെ പറക്കും ക്യാച്ച്; കൈയടിച്ച് ക്രിക്കറ്റ് ലോകം

ആഷസ്സിന്റെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലീഷ് താരം മൊയീന്‍ അലിയെ പുറത്താക്കിയ നഥാന്‍ ലിയോണിന്റെ ക്യാച്ച് കണ്ട് അമ്പരന്നതാണ് എല്ലാവരും. മൊയീന്‍ അലിയടിച്ച പന്ത് പറന്ന് ചാടി കൈപ്പിടിയിലാക്കുകയാരുന്നു ഓസിസ് ബോളര്‍. അന്നതിനെ സൂപ്പര്‍മാന്‍ ക്യാച്ചെന്നാണ് ഐസിസി വിശേഷിപ്പിച്ച്.

എന്നാലിപ്പോള്‍ ലിയോണിന്റെ മറ്റൊരു ക്യാച്ചിന് സാക്ഷിയായിരിക്കുകയാണ് ആഷസ്. നാലാമത്തെ ആഷസ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ മാര്‍ക്ക് സ്‌റ്റോണ്‍മാനെ പുറത്താക്കിയ മിന്നല്‍ ക്യാച്ച് ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ഏറെ ബുദ്ധിമുട്ടുള്ള ആ റിട്ടേണ്‍ ക്യാച്ച് അനായാസമാണ് നാഥാന്‍ ലിയോണ്‍ എടുത്തത്.

Read more

ഒന്നാമിന്നിങ്‌സില്‍ 327 ന് പുറത്തായിരുന്നു ഓസിസ്. അതിനെ പിന്തുടരുന്ന ഇംഗ്ലണ്ടിന് ആദ്യമേ തന്നെ ഓപ്പണര്‍ സ്റ്റോണ്‍മാനെ നഷ്ടപ്പെട്ടത് തിരിച്ചടിയാകും.