രോഹിത്തിനോട് കോഹ്‌ലിക്കും ശാസ്ത്രിക്കുമുള്ളത് മോശം സമീപനം; റിപ്പോര്‍ട്ട്

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കും പരിശീലകന്‍ രവി ശാസ്ത്രിയ്ക്കും രോഹിത് ശര്‍മ്മയോടുള്ളത് അത്ര സുഖകരമായ ബന്ധമല്ലെന്ന് റിപ്പോര്‍ട്ട്. കോഹ്‌ലിയോ, ശാസ്ത്രിയോ ഇതുവരെ രോഹിത്തിനെ വിളിക്കുകയോ ഫിറ്റ്നസിനെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തില്ലെന്നാണ് വിവരം. മുംബൈ മിററാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രോഹിത്തിന്റെ ഫിറ്റ്സനിനെക്കുറിച്ചുള്ള ആശയക്കുഴപ്പം അവസാനിപ്പിക്കുന്നതിനു വേണ്ടി കോഹ്‌ലി, രവി ശാസ്ത്രി, രോഹിത്, ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ രോഹിത്തിന്റെ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ സഹായിക്കുന്നവര്‍, മുഖ്യ സെലക്ടര്‍ സുനില്‍ ജോഷി എന്നിവരെല്ലാം ചേര്‍ന്ന് ഒരു വീഡിയോ കോണ്‍ഫറന്‍സ് കോള്‍ സംഘടിപ്പിച്ചിരുന്നു. രോഹിത്തിന്റെ കാര്യത്തില്‍ തനിക്കു വ്യക്തതക്കുറവുണ്ടെന്നു കോഹ്‌ലി പറഞ്ഞതിനു പിന്നാലെയാണ് വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Virat Kohli-Rohit Sharma rift: Difference of opinion cannot be seen as  conflict: Ravi Shastri on alleged Kohli-Rohit rift | Cricket News - Times  of India

ഏറെ നേരം നീണ്ടുനിന്ന വീഡിയോ കോളില്‍ എല്ലാവര്‍ക്കും തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം നല്‍കി. അവ്യക്തതയും അനിശ്ചിതത്വവും തുടരുമ്പോഴും കോഹ്‌ലിയോ, ശാസ്ത്രിയോ രോഹിത്തിനെ വിളിക്കുകയോ ഫിറ്റ്നസിനെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തില്ലെന്നതാണ് സങ്കടകരമായ കാര്യം.

Pravin Amre Urges Kohli and Shastri To Support Ajinkya Rahane

രോഹിത്തിന്റെ കാര്യത്തില്‍ ഡിസംബര്‍ 11ന് അന്തിമ തീരുമാനമെടുക്കാനാണ് ധാരണയായിരിക്കുന്നത്. ഡിസംബര്‍ 17ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന് കളിക്കാനാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.