ലോകകപ്പിന് ശേഷവും വിരമിക്കില്ല? ധോണി അമ്പരപ്പിക്കാനൊരുങ്ങുന്നു

Gambinos Ad
ript>

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കല്‍ ഏറെ കാലമായി ക്രിക്കറ്റ് ലോകത്ത് ചൂടുളള വിഷയമാണ്. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിന് മുന്‍ ധോണി വിരമിക്കുമെന്ന് ആദ്യ റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും ലോകകപ്പ് ടീമില്‍ ധോണി അനിവാര്യമാണെന്ന് അദ്ദേഹം തന്നെ തെളിയിച്ചതോടെ ആ ആശങ്ക അസ്ഥാനത്തായി.

Gambinos Ad

എന്നാല്‍ ലോകകപ്പിന് ശേഷം ധോണി വിരമിച്ചേക്കുമെന്നാണ് ക്രിക്കറ്റ് ലോകം പൊതുവെ കരുതുന്നത്. തന്റെ വിരമിക്കല്‍ കാര്യവുമായി ബന്ധപ്പെട്ട് ധോണി, ടീമിന്റെ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കി എം എസ് കെ പ്രസാദ് തന്നെ രംഗത്ത് വന്നിരിക്കുന്നു. ധോണി ലോകകപ്പിന് ശേഷം വിരമിക്കുമോ എന്ന കാര്യത്തില്‍ താനുമായി ഇതേ വരെ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് പ്രസാദ് തുറന്ന് പറയുന്നു.

‘വിരമിക്കല്‍ കാര്യവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഞങ്ങള്‍ നടത്തിയിട്ടില്ല. കാരണം ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റിന് മുന്‍പ് ഇത്തരം കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുന്നത് ശരിയല്ല. ഇപ്പോള്‍ ലോകകപ്പെന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് എല്ലാവരുടേയും മുന്നിലുള്ളത്.” പ്രസാദ് പറഞ്ഞുനിര്‍ത്തി.

അതേ സമയം ധോണി വിരമിക്കലുമായി ബന്ധപ്പെട്ട സൂചനകളൊന്നും ഇതേ വരെ നല്‍കിയിട്ടില്ലാത്തതിനാല്‍ ലോകകപ്പ് കഴിഞ്ഞും അദ്ദേഹം കളിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. നേരത്തെ ഓസ്‌ട്രേലിയന്‍ ന്യൂസിലന്‍ഡ് പരമ്പരകളില്‍ ധോണി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.