ഞാൻ 2011-ൽ നടത്തിയ പ്രഖ്യാപനം പോലെ രാഹുലും നടത്തണം , എന്റെ പൊന്ന് വീരു അയാളോട് ആ ഉപദേശം വേണമായിരുന്നു; രാഹുലിന് കുബുദ്ധി ഉപദേശിച്ച് കൊടുത്ത് സെവാഗ്

ടി20 ലോകകപ്പിലെ നെതർലൻഡ്‌സിനെതിരായ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുലിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇന്ത്യൻ ഇന്നിംഗ്‌സിന്റെ മൂന്നാം ഓവറിൽ പോൾ വാൻ മീകെറെന്റെ പന്തിൽ എൽബിഡബ്ല്യൂ ആയി പുറത്തായതോടെ രാഹുൽ പുറത്തായി. തുടർച്ചയായ രണ്ടമത്തെ മത്സരത്തിലാണ് രാഹുൽ ഒറ്റ അക്ക സ്‌കോറിൽ പുറത്തായത്. കഴിഞ്ഞ മത്സരത്തിൽ രാഹുൽ . എന്നിരുന്നാലും, ഒരു റിവ്യൂ എടുത്തിരുന്നെങ്കിൽ പുറത്താക്കലിനെ രാഹുൽ അതിജീവിക്കുമായിരുന്നുവെന്ന് റീപ്ലേകൾ തെളിയിച്ചു.

സ്വയം അത് ഔട്ട് ആണെന്ന് തോന്നിയതിനാലും ഓപ്പണിങ് പങ്കാളി രോഹിത്തിനും ആ കാര്യത്തിൽ ഉറപ്പ് ഇല്ലാത്തതിനാലും രാഹുൽ പുറത്തേക്ക് നടക്കുക ആയിരുന്നു. എന്നാൽ പിനീടാൻ റീപ്ലേ ദൃശ്യങ്ങൾ അത് ഔട്ട് ആയിരുന്നില്ല എന്ന് കാണിച്ചത്. ” ഔട്ട് ആയിരുന്നില്ല എന്ന് ഉറപ്പ് ഉണ്ടെങ്കിലോ നല്ല പോലെ കളിക്കാൻ സാധിക്കും എന്ന് തോന്നിയാലോ റിവ്യൂ എടുക്കണം. റിവ്യൂ എടുത്ത് പുറത്താകാതെ നിന്നാൽ ഒരുപക്ഷെ നല്ല സ്കോർ നേടാമായിരുന്നു.”

“2011 ലോകകപ്പിൽ പന്ത് എന്റെ പാഡിൽ തട്ടിയാൽ ഞാൻ റിവ്യൂ എടുക്കും എന്ന് ഞാൻ ചട്ടം വെച്ചിരുന്നു. ടീമിലെ മറ്റുള്ളവർക്ക് ഒരു റിവ്യൂ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഒരു റിവ്യൂ എനിക്കായി മാറ്റി വച്ചിരുന്നു.” ഫോമിൽ ആണെങ്കിലും ഫോമിൽ അല്ലെങ്കിലും ഉറപ്പ് ഉണ്ടെങ്കിൽ റിവ്യൂ കൊടുക്കണം, അത് വലിയ ഇന്നിംഗ്സ് കളിക്കാൻ നിങ്ങളെ സഹായിക്കും.”