മലയാളി ക്രിക്കറ്റ് താരം ഈ രാജ്യത്തിന്റെ മുഖ്യ പരിശീലകന്‍

മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയായി അമേരിക്കന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ കോച്ചായി മലയാളി. മുന്‍ കര്‍ണ്ണാടക കോച്ച് ജെ അരുണ്‍ കുമാറിനെയാണ് യുഎസ് പുരുഷ ക്രിക്കറ്റ് ടീമിന്റെ കോച്ചായി നിയമിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തേയ്ക്കാണ് കരാര്‍.

ലോക്ക്ഡൗണിന് മുമ്പ് അരുണ്‍ അമേരിക്കയിലെത്തി സലക്ടര്‍മാര്‍, താരങ്ങള്‍, ടീം മാനേജ്‌മെന്റ്, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരെ അരുണ്‍ കണ്ടിരുന്നു.
കോവിഡ് സ്ഥിതി മെച്ചപ്പെട്ട ശേഷം മാത്രമേ അരുണ്‍ കുമാര്‍ ദൗത്യം ഏറ്റെടുക്കുകയുള്ളുവെന്നാണ് അറിയുന്നത്.

തന്റെ ആദ്യ അന്താരാഷ്ട്ര ദൗത്യമാണിതെന്നതിന്റെ ആവേശം ഉണ്ടെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. ഇത് തനിക്ക് കൂടുതല്‍ മെച്ചപ്പെട്ട ടീമുകള്‍ക്കെതിരെ കളിക്കുവാന്‍ തന്റെ ടീമിനെ തയ്യാറാക്കുക എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയായി കാണുന്നതെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

അരുണ്‍ കുമാര്‍ കര്‍ണ്ണാടകയ്ക്ക് വേണ്ടി താരമായും കോച്ചായും രഞ്ജി ട്രോഫി നേടിയയാളാണ് അരുണ്‍ കുമാര്‍. ഹൈദ്രാബാദ്, പുതുച്ചേരി ടീമുകളുടെ പരിശീലകനമായിരുന്നു.