സച്ചിന്റെ മകനായത് കൊണ്ടുമാത്രം അർജുനെ കളിപ്പിക്കാനാകില്ല, വെളിപ്പെടുത്തലുമായി ഷെയ്ൻ ബോണ്ട്

ഈ ഐ.പി.എൽ സീസൺ തുടക്കം മുതൽ അര്‍ജുനെ കളിപ്പിക്കാതിരിക്കുന്നതിലുള്ള അമര്‍ഷം ആരാധകര്‍ പരസ്യമായി തന്നെ പ്രകടനമാക്കിയിരുന്നു. എന്തുകൊണ്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ കളിപ്പിക്കുന്നില്ല, താരത്തെ അവസാന അൽസരത്തിൽ ടീമിൽ ഉൾപ്പെടുത്തണം തുടങ്ങിയ ചോദ്യങ്ങൾ മുംബൈ ഇന്ത്യൻസ് സോഷ്യൽ മീഡിയ പേജുകളിൽ നിറഞ്ഞിരുന്നു.

ഐപിഎൽ 2022 പ്ലേഓഫ് റേസിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി എംഐ മാറിയിരുന്നു. ആകെ വെറും നാല് ജയമാണ് ടീമിനകെ നേടാൻ സാധിച്ചത്. മെഗാ ലേലം മുതൽ കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. അതിനാൽ തന്നെ ചരിത്രത്തിലെ തന്നെ തങ്ങളുടെ ഏറ്റവും മോശം ടീമുമാമായിട്ടിറങ്ങിയ മുംബൈ അമ്പേ പരാജയമായി.

അവസാന മത്സരങ്ങളിൽ എങ്കിലും താരം കളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷിക്കവർക്ക് നിരാശ ആയിരുന്നു ഫലം. ഇപ്പോഴിതാ താരത്തെ എന്തുകൊണ്ട് കളത്തിൽ ഇറക്കിയില്ല എന്നതിന്റെ വിശദീകരണവുമായി എത്തുകയാണ് പരിശീലകൻ ഷെയ്ൻ ബോണ്ട്.

“അർജുൻ തെൻഡുൽക്കറിന്റെ കളിയിൽ കുറച്ചുകൂടി മാറ്റം വരാനുണ്ട്. മുംബൈ ഇന്ത്യൻസ് പോലൊരു ടീമിനു കളിക്കുമ്പോൾ, ടീമിൽ അംഗമാകുന്നതും കളത്തിലിറങ്ങുന്നതും രണ്ടാണ്. അർജുന്റെ കളിയും ഇനിയും മെച്ചപ്പെടാനുണ്ട്. എല്ലാവർക്കും അവസരം നൽകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, പ്ലേയിങ് ഇലവനിലെ സ്ഥാനം നേടിയെടുക്കേണ്ടതാണ്. അർജുന്റ കളിയിൽ, പ്രത്യേകിച്ച് ബാറ്റിങ്ങിലും ഫീൽഡിങ്ങിലും കുറച്ചുകൂടി പുരോഗതി വരണം. ഭാവിയിൽ അർജുൻ ആവശ്യമായ മാറ്റങ്ങളെല്ലാം വരുത്തി ടീമിൽ ഇടം നേടുമെന്ന് കരുതാം”

പ്രാക്റ്റീസ് സെക്ഷനിൽ താരത്തിന്റെ പ്രകടനം മോശം ആണെന്ന് വിലയിരുത്തപ്പെടുന്നു.