സഞ്ജുവിനെ ഒഴിവാക്കാന്‍ രോഹിത്തിന്റെ 'ഗുഢതന്ത്രം', ആഞ്ഞടിച്ച് ക്രിക്കറ്റ് ലോകം

ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം കാത്തിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പ്ലേയിംഗ് ഇലവന്‍ കണ്ടപ്പോള്‍ മലയാളി ആരാധകരെല്ലാം തന്നെ നിരാശരായി. അവരുടെ സൂപ്പര്‍ താരം സഞ്ജു വി സാംസണെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതാണ് ആരാധകരെ നിരാശരാക്കിയത്.

യുവതാരം ശിവം ദുബെയ്ക്ക് അരങ്ങേറാന്‍ രോഹിത്ത് ശര്‍മ്മ അവസരം നല്‍കിയപ്പോഴാണ് ഏറെ നാളായി ടീം ഇന്ത്യയുടെ പടിവാതിലില്‍ നില്‍ക്കുന്ന സഞ്ജുവിനെ തഴഞ്ഞത്. ഇന്ത്യന്‍ ടീമിനായി മോശം പ്രകടനം കാഴ്ച്ചവെക്കുന്ന കെഎല്‍ രാഹുലിനേയും രോഹിത്ത് ആദ്യ ഇലവില്‍ ഉള്‍പ്പെടുത്തി. ദുബൈ ഉള്‍പ്പെടെ മൂന്ന് ഓള്‍റൗണ്ടര്‍മാരെ കൂടി ടീമിലേക്ക് പരിഗണിച്ചതോടെ സഞ്ജു പുറത്തായി. ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ എ്‌നിവരായിരുന്നു മറ്റ് ഓള്‍റൗണ്ടര്‍മാര്‍.

എന്നാല്‍ രോഹിത്തിന്റെ പ്രതീക്ഷയെല്ലാം തെറ്റുന്നതായിരുന്നു കളിക്കളത്തില്‍ താരങ്ങളുടെ പ്രകടനം. രാഹുല്‍ സ്‌കോര്‍ ചെയ്തത് 17 പന്തില്‍ വെറും 15 റണ്‍സ്. ദുബെ ആകട്ടെ നാല് പന്തില്‍ ഒരു റണ്‍സുമെടുത്തും മടങ്ങി.

സഞ്ജുവിനെ തഴഞ്ഞ് ശിവം ദുബെയെ വരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ മാനേജ്മെന്റിന്റെ തീരുമാനമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഇതോടെ ടീം മാനേജ്മെന്റിന്റേയും ബിസിസിഐയ്ക്കും പൊങ്കാലയിടുകയാണ് സഞ്ജു ആരാധകര്‍. സഞ്ജുവിന് ഒരവസരം അടുത്ത മത്സരങ്ങളിലെങ്കിലും നല്‍കണമെന്നാണ് ആരാധകരുടെ ആവശ്യം.

https://twitter.com/brainfadesmith2/status/1190982558885933063?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1190982558885933063&ref_url=https%3A%2F%2Fmalayalam.samayam.com%2Fsports%2Fcricket%2Fnews%2Ffans-slam-bcci-for-not-including-sanju-samson-for-first-t20-against-bangladesh%2Farticleshow%2F71879578.cms

Read more

2014ല്‍ ഇംഗ്ലണ്ടിനെതിരായ ടീമിലേക്കായിരുന്നു സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. അന്ന് ഒരു മത്സരത്തില്‍ പോലും സഞ്ജു പ്ലേയിങ് ഇലവനിലേക്ക് എത്തിയില്ല. അതേ വര്‍ഷം തന്നെ സിംബാബ്വെയ്ക്കെതിരായ പരമ്പരയിലെ ഒരു കളിയില്‍ സഞ്ജുവിനെ കളിപ്പിച്ചു. പക്ഷേ, രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ രണ്ടാമതൊരു വട്ടം ഇറങ്ങാന്‍ നാല് വര്‍ഷം പിന്നിടുമ്പോഴും സഞ്ജുവിനായില്ല.