കോഹ്‌ലിയെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റും; വമ്പന്‍ സൂചന നല്‍കി ബി.സി.സി.ഐ

ടി20 ലോക കപ്പോടെ രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഒഴിയാനിരിക്കെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള ഓട്ടത്തിലാണ് ബി.സി.സി.ഐ. പരിശീലകനായി എത്തുമെന്ന് ബോര്‍ഡ് അടക്കം ഏവരും പ്രതീക്ഷിച്ചിരുന്ന രാഹുല്‍ ദ്രാവിഡ് ഇതില്‍ താത്പ്പര്യം പ്രകടിപ്പിക്കാത്തത് ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. അതിനാല്‍ മറ്റൊരാള്‍ക്കായുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് ബി.സി.സി.ഐ.

അതേസമയം, മുന്‍ പരിശീലകനായിരുന്ന അനില്‍ കുംബ്ലയെ തല്‍സ്ഥാനത്ത് തിരികെ കൊണ്ടുവരാന്‍ ബി.സി.സി.ഐ നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ 2016 ലായിരുന്നു അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി നിയമിതനായത്. എന്നാല്‍ നായകന്‍ വിരാട് കോഹ്‌ലിയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് 2017 ല്‍ കുംബ്ലെ പരിശീലക സ്ഥാനം രാജി വെക്കുകയായിരുന്നു.

End could've been better but no regrets' - Anil Kumble on his tenure as  India's head coach

ഇപ്പോള്‍ കോഹ്‌ലി ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയാനിരിക്കെ കുംബ്ലെയെ വീണ്ടും പരിശീലകനായി കൊണ്ടു വരാന്‍ ബിസിസിഐ നീക്കം നടത്തുന്നത് മറ്റൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കുംബ്ലെയുമായി യോജിപ്പില്ലാത്ത കോഹ്‌ലിയെ എല്ലാ ഫോര്‍മാറ്റിലെയും നായക സ്ഥാനത്തു നിന്ന് മാറ്റി മറ്റൊരാളെ കൊണ്ടുവരാനായുള്ള നീക്കത്തിന്റെ ഭാഗമായി ഇതിനെ കാണാവുന്നതാണ്.

June 20, 2017: When Anil Kumble announced shock resignation as India coach  - Sports News

Read more

കുംബ്ലെ ടീമിന്റെ പരിശീലകനായിരിക്കെ അദ്ദേഹത്തിന്റെ പരിശീലക രീതികളില്‍ കോഹ്‌ലി സന്തുഷ്ടനായിരുന്നില്ലെന്നും ഇരുവരും തമ്മില്‍ ടീമിനുള്ളിലുള്ള ബന്ധം അത്ര സുഖകരമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനാല്‍ തന്നെ വീണ്ടും കുംബ്ലെയെ കൊണ്ടുവരാന്‍ ബി.സി.സി.ഐ ശ്രമിക്കുമ്പോള്‍ നായക സ്ഥാനത്ത് കോഹ്‌ലി ആയിരിക്കില്ലെന്ന് തന്നെ കരുതണം.