മത്സരത്തിലെ ആദ്യ പന്ത് നേരിടാന്‍ സച്ചിന് 'പേടി'; കാരണം വെളിപ്പെടുത്തി ഗാംഗുലി

ഏകദിനത്തില്‍ സച്ചിന്‍- ഗാംഗുലി കൂട്ടുകെട്ടിനോളം ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയ മറ്റൊരു കൂട്ടുകെട്ട് ഉണ്ടാകില്ല. ചരിത്രം കുറിച്ച് എത്രയോ മത്സരങ്ങള്‍ക്കാണ് ഈ വലംകൈ- ഇടംകൈ കൂട്ടുകെട്ട് അടിത്തറയിട്ടത്. ഇരുവരും ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തിരുന്ന കാലത്ത് മിക്കപ്പോഴും ആദ്യം സ്‌ട്രൈക്ക് ചെയ്തിരുന്നത് സൗരവ് ഗാംഗുലിയായിരുന്നു. സച്ചിന്‍ ആദ്യം നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് തുടങ്ങുന്നതായിരുന്നു പതിവ്. ഇതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഗാംഗുലി. സച്ചിന്‍ മത്സരത്തിലെ ആദ്യ പന്ത് നേരിടാന്‍ തീരെ താത്പര്യം കാണിച്ചിരുന്നില്ലെന്ന് ഗാംഗുലി പറയുന്നു.

“ഫോമിലാണെങ്കിലും ഫോംഔട്ടാണെങ്കിലും ആദ്യം നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കാന്‍ സച്ചിന് ന്യായീകരണങ്ങള്‍ ഉണ്ടായിരുന്നു. രണ്ട് ന്യായങ്ങളാണ് ഇതിന് സച്ചിന്‍ പറയുക. ഫോമിലുള്ള സമയത്താണെങ്കില്‍, ഫോം തുടരാന്‍ ആദ്യം നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കണമെന്ന വിശ്വാസക്കാരനായിരുന്നു സച്ചിന്‍. ഫോംഔട്ടാണെങ്കില്‍, സമ്മര്‍ദ്ദത്തിന് അടിപ്പെടാതിരിക്കാന്‍ ആദ്യം നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കാമെന്ന് സച്ചിന്‍ പറയും.”

sachin tendulkar: സച്ചിന് ആദ്യ പന്ത് ...

“ആദ്യം സ്‌ട്രൈക്ക് ചെയ്യാന്‍ സച്ചിന്‍ എന്നെ സ്ഥിരം നിര്‍ബന്ധിച്ചിരുന്നു. ഇടയ്ക്ക് ആദ്യം സ്‌ട്രൈക്ക് ചെയ്യാന്‍ ഞാന്‍ സച്ചിനെ നിര്‍ബന്ധിക്കും. പക്ഷേ, അദ്ദേഹം വഴങ്ങിയിരുന്നില്ല. ഞാന്‍ സച്ചിനു മുന്‍പേ പോയി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ സ്ഥാനം പിടിച്ച ഒന്നോ രണ്ടോ തവണ മാത്രമാണ് സച്ചിന്‍ ആദ്യം സ്‌ട്രൈക്ക് ചെയ്തിട്ടുള്ളത്.” ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാളുമായുള്ള ഓണ്‍ലൈന്‍ സംഭാഷണത്തില്‍ ഗാംഗുലി വെളിപ്പടുത്തി.

Sourav Ganguly reveals why Sachin Tendulkar never wanted to take ...

176 ഏകദിന ഇന്നിംഗ്സുകളില്‍ നിന്ന് 47.55 ശരാശരിയില്‍ സച്ചിന്‍-ഗാംഗുലി കൂട്ടുകെട്ട് അടിച്ചെടുത്തത് 8,227 റണ്‍സാണ്. ഏകദിനത്തില്‍ 6,000 റണ്‍സ് പോലും പിന്നിട്ട മറ്റൊരു കൂട്ടുകെട്ടില്ല എന്നത് ഈ കൂട്ടുകെട്ടിന്റെ ശക്തി വ്യക്തമാക്കുന്നു.