വെസ്റ്റിന്‍ഡീസിനെ വഞ്ചിച്ച് ആന്ദ്രെ റസ്സല്‍, രോഷം കത്തുന്നു

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്നും പിന്മാറിയ ആന്ദ്രെ റസ്സല്‍ ഗ്ലോബല്‍ കാനഡ ടി20 ലീഗില്‍ കളിക്കാനിറങ്ങിയത് വിവാദമാകുന്നു. പരിക്കിനെ തുടര്‍ന്നാണ് ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും പിന്മാറുന്നതായി റസ്സല്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയച്ചത്. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ തൊട്ടുടനെ റസ്സല്‍ ഗ്ലോബല്‍ കാനഡ ടി20 ലീഗില്‍ കളിക്കാനിറങ്ങുകയായിരുന്നു. കാനഡ ടി20 ലീഗില്‍ ക്രിസ് ഗെയില്‍ നായകനായ വാന്‍ കൂവര്‍ നൈറ്റ്‌സിന് വേണ്ടിയായിരുന്നു റസല്‍ കളിച്ചത്. ഇതോടെ സംഭവം വിവാദമായിരിക്കുകയാണ്.

ദേശീയ ടീമിനേക്കാള്‍ പണത്തിന് പ്രാധാന്യം നല്‍കുന്നതിനാലാണ് റസല്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് വിമര്‍ശനം. റസ്സലിനെതിരെ സോഷ്യല്‍ മീഡിയിയല്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.

റസലിന് പകരക്കാരനായി ജേസണ്‍ മുഹമ്മദാണ് ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമിലെത്തിയിട്ടുള്ളത്. ഇന്ന് വൈകിട്ട് എട്ട് മണിക്കാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം