സൂപ്പര്‍ താരത്തെ ‘ലെസ്ബിയന്‍’ എന്ന് വിളിച്ചു; വിവാദം ഭയന്ന് ട്വീറ്റ് മുക്കി ആന്‍ഡേഴ്സണ്‍

പഴയ ട്വീറ്റുകളുടെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍. വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകളുടെ പേരില്‍ യുവ പേസ് ബോളര്‍ ഒല്ലി റോബിന്‍സണെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സസ്പന്റ് ചെയ്തതാണ് കളിക്കാരെ ഒന്നടങ്കം ഭയപ്പെടുത്തിയിരിക്കുന്നത്. വിലക്കും വിവാദവും പേടിച്ച് പഴയ ട്വീറ്റുകള്‍ പലതും ഡിലീറ്റ് ചെയ്യുകയാണ് താരങ്ങള്‍.

ഇതിനിടെ പേസ് ബോളര്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ 2010ലെ ഒരു ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സഹതാരമായ സ്റ്റുവര്‍ട്ട് ബ്രോഡിനെ ലെസ്ബിയന്‍ എന്നു വിളിക്കുന്ന ട്വീറ്റാണ് വൈറലായി പ്രചരിച്ചത്. ബ്രോഡിന്റെ പുതിയ ഹെയര്‍ സ്‌റ്റൈലിനെ പരിഹസിച്ച് ’15 വയസ്സുള്ള ലെസ്ബിയനെപ്പോലുണ്ട്’ എന്നാണ് ആന്‍ഡേഴ്‌സണ്‍ ട്വീറ്റ് ചെയ്തത്.

ഈ ട്വീറ്റ് ഡിലീറ്റ് ചെയ്ത കാര്യം സ്ഥിരീകരിച്ച ആന്‍ഡേഴ്‌സണ്‍ തന്നെ സ്ഥിരീകരിച്ചു. താനിപ്പോള്‍ പഴയ മനുഷ്യനല്ലെന്നും ഇങ്ങനെയുള്ള കമന്റ് പറയുന്നതിലെ പ്രശ്‌നം മനസ്സിലാകുന്ന വ്യക്തിയാണെന്നും ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി. ഇത്തരം കാര്യങ്ങളില്‍ കളിക്കാര്‍ക്ക് ബോധവല്‍ക്കരണം അത്യാവശ്യമാണെന്നും ആന്‍ഡേഴ്‌സണ്‍ പറയുന്നു.

ENG vs WI: Hope to partner with Stuart Broad in search of series win, says  bowler James Anderson

റോബിന്‍സണെ പുറത്താക്കിയതിന് പിന്നാലെ ഓയിന്‍ മോര്‍ഗനും ജോസ് ബട്‌ലര്‍ക്കുമെതിരേയും ഇംഗ്ലംണ്ട് ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്വീറ്റുകളുടെ പേരിലാണ് ഇവര്‍ക്ക് നേരെ അന്വേഷണം.