അങ്ങനെ ഈ സാല കപ്പിന്റെ കാര്യത്തിൽ തീരുമാനമായി; പ്രധാന താരങ്ങൾ വമ്പൻ ഫ്ലോപ്പ്

ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടി 20 യിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം. യുവ താരം അഭിഷേക് ശർമ്മയുടെ മികവിലാണ് ഇന്ത്യ ആദ്യ മത്സരം വിജയിച്ചത്. ഇന്ത്യ വിജയിച്ചതിൽ ആരാധകർ സന്തോഷത്തിൽ ആണെങ്കിലും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആരാധകർ നിരാശയിലാണ്. കഴിഞ്ഞ വർഷം നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ ഇംഗ്ലണ്ടിന്റെ പ്രധാന താരങ്ങളായ ഫിൽ സാൾട്ട്, ലിയാം ലിവിങ്സ്റ്റണ്‍, ജേക്കബ് ബെത്തെല്‍ എന്നിവരെ സ്വന്തമാക്കിയ ടീം ഇന്നലത്തെ താരങ്ങളുടെ പ്രകടനത്തിൽ ഷോക്ക് ആയിരിക്കുകയാണ്.

ഇതോടെ വിമർശനവുമായി ആരാധകർ രംഗത്ത് എത്തിയിരിക്കുകയാണ്. ആർസിബിയിലേക്ക് വന്നാൽ ഏത് താരവും ഫോം ഔട്ട് ആകും എന്നാണ് ആരാധകർ മുൻപ് അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ ആർസിബിയിലേക്ക് വരുന്നതിനു മുൻപ് തന്നെ ഫോം ഔട്ട് ആകുന്നത് ഇത് ആദ്യമാണെന്നാണ് അവർ പറയുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യയുടെ എല്ലാ ഡിപ്പാർട്മെന്റും പൂർണ അധിപത്യത്തിലാണ് കളിച്ചത്. അതിലൂടെ പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചു.

ഫിൽ സാൾട്ട്, ലിയാം ലിവിങ്സ്റ്റൺ എന്നിവർ ഗോൾഡൻ ഡക്ക് ആയും, ജേക്കബ് ബെത്തെല്‍ 14 പന്തിൽ 7 റൺസും നേടി മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഈ വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ ആർസിബിയുടെ തുറുപ്പ് ചീട്ടായ താരങ്ങളുടെ പ്രകടനത്തിൽ ഇത്തവണ കപ്പ് ജേതാക്കളാകാൻ ടീമിന് സാധിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

Read more