ഇതെന്താ കാര്‍ കമ്പനിയോ: അംബാനിയുടെ വാഹന ഭ്രമം കണ്ട ഞെട്ടല്‍ മാറാതെ മുംബൈ ഇന്ത്യന്‍സ്

വാഹനലോകത്തെ വമ്പന്മാരെയെല്ലാം ഒരു കുടക്കീഴില്‍ കാണാനായതിന്റെ ത്രില്ലിലാണ് ഐപിഎല്‍ വമ്പന്മാരായ മുംബൈ ഇന്ത്യന്‍സ്. മെഴ്‌സിഡസ്, റോള്‍സ് റോയ്‌സ്, ബെന്റ്‌ലി, പോര്‍ഷെ, റേഞ്ച് റോവര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചിരിക്കുന്ന സാക്ഷാല്‍ മുകേഷ് അംബാനിയുടെ ഗ്യാരേജ് കണ്ടാണ് മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ഞെട്ടിയത്.

Read more

അംബാനിയുടെ മുംബൈയിലെ വീട് ആന്റിലിയയുടെ പാര്‍ക്കിംഗ് സ്‌പെയ്‌സിലാണ് ഈ വാഹന സൂപ്പര്‍താരങ്ങളുടെ വിശ്രമം. ക്രിക്കറ്റ് ഫീവര്‍: മുംബൈ ഇന്ത്യന്‍ എന്ന വെബ് സീരിസിന്റെ ഭാഗമായായിരുന്നു ആ സന്ദര്‍ശനം. ഏകദേശം 168 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട് ഇവിടെ. ബെന്റ്‌ലി ബെന്റഗൈ, ബെന്‍സ് ഇ ക്ലാസ്, ബെന്‍സ് ജി 63 എഎംജി, റേഞ്ച് റോവര്‍, റോള്‍സ് റോയ്‌സ് ഫാന്റം, പോര്‍ഷെ കയിന്‍, ബിഎംഡബ്ല്യു ഐ8 തുടങ്ങി നിരവധി കാറുകള്‍ വീഡിയോയില്‍ കാണാം.