‘കുഞ്ഞിന്റെ ജനനം കോഹ്‌ലിക്ക് ഇവിടെ ആക്കാമായിരുന്നു എങ്കില്‍, ഞങ്ങള്‍ക്ക് കുഞ്ഞിനെ ഓസ്‌ട്രേലിയന്‍ എന്ന് വിളിക്കാമായിരുന്നു’

Advertisement

തന്റെ കുഞ്ഞിന്റെ ജനനം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഓസ്ട്രേലിയയില്‍ ആക്കാമായിരുന്നു എന്ന് ഓസീസ് മുന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍. അങ്ങനെയെങ്കില്‍ കോഹ്‌ലിയുടെ കുഞ്ഞിനെ ഓസ്ട്രേലിയന്‍ എന്ന് ഞങ്ങള്‍ക്ക് വിളിക്കാമായിരുന്നു എന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞു.

‘കോഹ്‌ലി കളിക്കുന്ന വിധം എനിക്ക് ഇഷ്ടമാണ്. ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനാണ്. സ്ലീവിനുള്ളിലാണ് കോഹ്‌ലി തന്റെ ഹൃദയം വെച്ചിരിക്കുന്നത്. കോഹ്‌ലിയുടെ ആക്രമണോത്സുകതയും, ക്രിക്കറ്റിനോടുള്ള അഭിനിവേഷവും ഞാന്‍ ഇഷ്ടപ്പെടുന്നു. ഏറെ പ്രത്യേകതയുള്ള കളിക്കാരനും പുതിയ ഇന്ത്യയുടെ ഭാഗവുമാണ് അവന്‍. അങ്ങനെയാണ് ഞാന്‍ കോഹ്‌ലിയെ നോക്കി കാണുന്നത്.’

Allen Border wants Virat kohli first child should born in Australia He Praises Team India captain and said Team will miss him in IND vs AUS test series 2020 - IND vs‘ഒരു ടെസ്റ്റ് മാത്രമാണ് കോഹ്‌ലി കളിക്കുന്നത് എന്നത് ഓസ്ട്രേലിയക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. കോഹ്‌ലിയുടെ അഭാവം ഇന്ത്യക്ക് വലിയൊരു തിരിച്ചടിയാണ്. നായകന്‍, ബാറ്റ്സ്മാന്‍ എന്നീ നിലകളില്‍ കോഹ്‌ലിക്ക് പകരം വെയ്ക്കാന്‍ മറ്റൊരാള്‍ നിലവില്‍ ഇല്ല. 2-1ന് ഓസ്ട്രേലിയ പരമ്പര നേടും’ അലന്‍ ബോര്‍ഡര്‍ പറഞ്ഞു.

Indian Captain Virat Kohli Tops in ICC Test Rankings - SINCE INDEPENDENCEഓസീസിനെതിരാ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ മാത്രമാവും കോഹ്‌ലി ഇന്ത്യയെ നയിക്കുക.ആദ്യ ടെസ്റ്റിന് ശേഷം തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായി കോഹ്‌ലി നാട്ടിലേക്ക് മടങ്ങും. ശേഷിക്കുന്ന മല്‍സരങ്ങളില്‍ രോഹിതായിരിക്കും ടീമിന്റെ നായകന്‍.

Virat Kohli receives an unlikely ally in former Australian captain Allan Borderനാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലിലാണ് തുടക്കമാകുക. ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. രണ്ടാം ടെസ്റ്റ് 26- ന് മെല്‍ബണില്‍ നടക്കും. മൂന്നാം മത്സരം ജനുവരി 7- ന് സിഡ്‌നിയിലും നാലാം മത്സരം ജനുവരി 15-ന് ബ്രിസ്‌ബേണിലും നടക്കും.