പാകിസ്ഥാന്‍ 2011ലെ ലോക കപ്പ് നേടുമെന്ന് ഉറച്ച് വീട്ടുകാര്‍ക്ക് വേണ്ടി ടിക്കറ്റ് ആവശ്യപ്പെട്ട അക്തര്‍; അറിയാക്കഥ വെളിപ്പെടുത്തി ഹര്‍ഭജന്‍

2011 ലെ ഏകദിന ലോക കപ്പില്‍ പാകിസ്ഥാന്‍ ഫൈനലില്‍ കടക്കുമെന്ന് ഉറപ്പിച്ച് തന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഫൈനല്‍ കാണാന്‍ കുറച്ച് ടിക്കറ്റ് സംഘടിപ്പിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ട് പാക് മുന്‍ താരം ശുഐബ് അക്തര്‍ സമീപിച്ച സംഭവം വെളിപ്പെടുത്തി അന്ന് ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ഹര്‍ഭജന്‍ സിംഗ്. സെമിഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങളുടെ ടിക്കറ്റ് ആവശ്യപ്പെട്ടാണ് അക്തര്‍ തന്നെ സമീപിച്ചതെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

“പാകിസ്ഥാനില്‍നിന്നുള്ള തന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സെമിഫൈനല്‍ കാണാന്‍ ടിക്കറ്റ് സംഘടിപ്പിച്ചു കൊടുക്കണമെന്ന് സെമിയുടെ തലേന്നാണ് അക്തര്‍ എന്നോട്ട് ആവശ്യപ്പെട്ടത്. ഇക്കാര്യം ഏറ്റ ഞാന്‍, പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനില്‍ വിളിച്ച് നാലു ടിക്കറ്റ് തരപ്പെടുത്തിക്കൊടുത്തു. ടിക്കറ്റ് കൊടുക്കാന്‍ ചെന്നപ്പോള്‍, ഫൈനലിനും നാലു ടിക്കറ്റ് സംഘടിപ്പിക്കാമോ എന്ന് അക്തര്‍ ചോദിച്ചു.”

Shoaib Akhtar hilariously replies to Harbhajan Singh

“എന്തിനാണ് ഫൈനലിന്റെ ടിക്കറ്റ് എന്ന് ഞാന്‍ അക്തറിനോട് ചോദിച്ചു. മുംബൈയില്‍ നടക്കുന്ന ഫൈനലില്‍ എന്തായാലും പാകിസ്ഥാന്‍ ഉണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിങ്ങള്‍ മുംബൈയ്ക്ക് പോകുമെന്ന് ഉറപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ എവിടെപ്പോകും എന്നായിരുന്നു എന്റെ ചോദ്യം. ഇന്ത്യ ഫൈനലില്‍ കളിക്കുമ്പോള്‍ നിങ്ങള്‍ എന്തായാലും കാണാന്‍ വരണമെന്നും ഞാന്‍ പറഞ്ഞു. വേണമെങ്കില്‍ നാലു ടിക്കറ്റ് കൂടുതല്‍ സംഘടിപ്പിച്ചു തരാമെന്നും സമാധാനത്തോടെ വന്നിരുന്ന് ഫൈനല്‍ കാണാനും ഞാന്‍ അക്തറിനോടു പറഞ്ഞു” ഹര്‍ഭജന്‍ പറഞ്ഞു.

World Cup 2011: India end Australia

സെമി ഫൈനലില്‍ പാകിസ്ഥാനെ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ആവേശപ്പോരാട്ടത്തില്‍ 29 റണ്‍സിന് ജയിച്ചാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ഫൈനല്‍ അങ്കത്തില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടുകയും ചെയ്തു.