'ഇതാണോ ദൈവം?'; സച്ചിനെ ആദ്യമായി നേരിട്ടതിനെ കുറിച്ച് അക്തര്‍

സച്ചിന്‍ ടെന്‍ടുല്‍ക്കറിനെ ആദ്യമായി നേരിട്ടതിനെ കുറിച്ച് വെളിപ്പെടുത്തി മുന്‍ പാക് താരം ശുഐബ് അക്തര്‍. ക്രിക്കറ്റ് ദൈവമെന്ന വിശേഷണമുള്ള സച്ചിനെതിരെ ആദ്യമായി പന്തെറിയുമ്പോള്‍ തനിക്ക് ഒട്ടും ഭയമില്ലായിരുന്നെന്നാണ് അക്തര്‍ പറയുന്നത്.

“സച്ചിനെ ദൈവമെന്ന് വിളിക്കുന്നത് ഞാന്‍ കേട്ടിരുന്നു. ഞാന്‍ പറഞ്ഞു ഇതാണോ ദൈവം, അദ്ദേഹം എന്നെയോ ഞാന്‍ അദ്ദേഹത്തെയോ തിരിച്ചറിഞ്ഞിരുന്നില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ മനോഭാവവും എനിക്ക് എന്റേതായ മനോഭാവവും ആയിരുന്നു. അദ്ദേഹത്തെ ആദ്യ പന്തില്‍ തന്നെ പുറത്താക്കണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. അത് സാധിക്കുകയും ചെയ്തു.” അക്തര്‍ പറഞ്ഞു.

Shoaib Akhtar on Twitter: "The man who redefined cricket with his ...

1999- ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ പാകിസ്ഥാന്‍ ടെസ്റ്റിലാണ് അക്തര്‍ സച്ചിനെതിരെ ആദ്യമായി പന്തെറിയാന്‍ എത്തുന്നത്. അന്നത്തെ ടെസ്റ്റില്‍ അക്തര്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ സച്ചിന്‍ ബൗള്‍ഡായിരുന്നു.

Shoaib Akhtar claims to have been
അഞ്ച് തവണയാണ് സച്ചിനെ അക്തര്‍ പുറത്താക്കിയിട്ടുള്ളത്. ഏകദിനത്തില്‍ മൂന്ന് തവണയും ടെസ്റ്റില്‍ രണ്ട് തവണയും. പലപ്പോഴും അക്തറിനെതിരേ ടെസ്റ്റില്‍ ആധിപത്യ പ്രകടനമാണ് സച്ചിന്‍ കാഴ്ച വെച്ചിട്ടുള്ളത്.