'സത്യസന്ധരും കരുത്തരുമായ ആളുകള്‍ ഇങ്ങനെ പരാതി പറയാറില്ല'; മിസ്ബയെ വിമര്‍ശിച്ച് അക്തര്‍

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാലത്തെ പ്രകടനത്തെയും പരിശീലകന്‍ മിസ്ബ ഉല്‍ ഹഖിനെയും വിമര്‍ശിച്ച് മുന്‍ പാക് പേസര്‍ ശുഐബ് അക്തര്‍. ടീം മോശം പ്രകടനം തുടരുമ്പോഴും താന്‍ ചുമതലയേല്‍ക്കുമ്പോഴെ ടീം തകര്‍ച്ചയിലായിരുന്നെന്ന് മിസ്ബ ന്യായീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് അക്തറിന്റെ വിമര്‍ശനം.

“മിസ്ബ മുടന്തന്‍ ന്യായങ്ങള്‍ പറയുകയാണ്. സത്യസന്ധരും കരുത്തരുമായ ആളുകള്‍ ഇങ്ങനെ പരാതി പറയാറില്ല. ശക്തമായ തീരുമാനങ്ങള്‍ എടുക്കുകയാണ് ചെയ്യുന്നത്. മിസ്ബ പരിശീലകനായി എത്തുമ്പോള്‍ ടി20 റാങ്കിംഗില്‍ പാകിസ്ഥാന്‍ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ പിന്നീട് നാലാം സ്ഥാനത്തെത്തി. ടെസ്റ്റ് റാങ്കിംഗില്‍ എഴാം സ്ഥാനത്താണ്.”

Shoaib Akhtar Slams Javed Afridi for Wanting to Continue PSL 2020 - EssentiallySports
“അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാന്‍ ഇങ്ങനെ പറയുമായിരുന്നു ഇത് എന്റെ തെറ്റാണ്. ഞാന്‍ ശരിയാക്കും. അതാണു നേരായ വഴി. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ തന്നെ താഴേക്കു പോയിരിക്കുന്നു. അങ്ങനെയിരിക്കെ എന്തു തരത്തിലുള്ള സംസാരമാണിത്?. ശക്തനായി തിരിച്ചു വരികയാണു വേണ്ടത്. ശക്തമായ പ്രതികരണങ്ങള്‍ നടത്തുകയാണെങ്കില്‍ മിസ്ബയെ പിന്തുണയ്ക്കുന്ന ആദ്യത്തെയാള്‍ ഞാനായിരിക്കും” അക്തര്‍ വ്യക്തമാക്കി.

Misbah-ul-Haq: England do not have to tour Pakistan in return for summer series
മിസ്ബ ചുമതലയേറ്റ ശേഷം പാകിസ്ഥാന്‍ ജയിച്ചത് രണ്ട് ടെസ്റ്റും രണ്ട് ഏകദിനവും മൂന്ന് ട്വന്റി 20 മത്സരവും മാത്രമാണ്. ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 1-0ന് പാകിസ്ഥാന്‍ പരാജയപ്പെട്ടപ്പോള്‍ ടി20 1-1 സമനിലയിലായി.