അക്തറെ എനിക്ക് ബാറ്റിങ്ങിൽ മാത്രമല്ല ബൗളിങിലുമുണ്ട് മിടുക്ക്, അപൂർവ റെക്കോർഡ്

ക്രിക്കറ്റിലെ പല റെക്കോഡുകളും ആരാധകര്‍ക്ക് സുപരിചിതമാണ്. എന്നാല്‍ അത്ര പരിചിതമല്ലാത്ത രസകരവും അത്ഭുതം ജനിപ്പിക്കുന്നതുമായി നിരവധി കാര്യങ്ങളും റെക്കോഡ് പുസ്തകളില്‍ ഒളിഞ്ഞ് കിടപ്പുണ്ട്. അതിലൊന്നാണ് പാക് ഇതിഹാസ പേസര്‍ ശുഐബ് അക്തറിനേക്കാള്‍ ബോളുകളെറിഞ്ഞ ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ റെക്കോഡ്.

ഒരു ബാറ്ററായ സച്ചിന്‍ ലോകം കണ്ട് മികച്ച പേസര്‍മാരിലൊരാളായ അക്തറേക്കാള്‍ ബോള്‍ ചെയ്തു എന്നു വിശ്വസിക്കുക പ്രയാസമാകും. എന്നിരുന്നാലും സംഭവം ശരിയാണ്. ഏകദിനത്തില്‍ അക്തറേക്കാള്‍ ബോളെറിഞ്ഞത് സച്ചിനാണ്.

ഏകദിനത്തില്‍ അക്തറെറിഞ്ഞത് 7,764 പന്തുകളാണ്. 247 വിക്കറ്റും വീഴ്ത്തി. അതേസമയം തന്നെ സച്ചിന്‍ ഏകദിനത്തില്‍ 8000ലധികം പന്തുകളാണ് എറിഞ്ഞിട്ടുള്ളത്.

154 വിക്കറ്റുകളാണ് ഏകദിനത്തില്‍ സച്ചിന്‍ നേടിയത്. ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനമടക്കം സച്ചിന്‍ നടത്തിയിട്ടുണ്ട്. ടെസ്റ്റില്‍ 46 വിക്കറ്റും ടി20യില്‍ ഒരു വിക്കറ്റും സച്ചിന്റെ പേരിലുണ്ട്.