ആ പാരമ്പര്യം പിന്തുടര്‍ന്ന് കൊണ്ടുപോകാന്‍ അക്തറിന് കഴിഞ്ഞില്ല, അതായിരിക്കും അയാളുടെ ഭാഗത്ത് നിന്ന് സംഭവിച്ച ഏറ്റവും വലിയ പിഴവ്

വിമല്‍ താഴെത്തുവീട്ടില്‍

വാസിം അക്രവും വഖാര്‍ യൂനസും ലോകോത്തര ബോളര്‍മ്മാരായി ഉയരാനുള്ളതില്‍ ഒരു കാരണം മിഡ്-ഓഫ് അല്ലെങ്കില്‍ മിഡ് ഓണില്‍ അവരുടെ ഉപദേഷ്ടാവായിരുന്ന മഹാനായ ഇമ്രാന്‍ ഖാനുമുണ്ടായിരുന്നു എന്നതാണ്.

ഓരോ ബോളിനു ശേഷവുമുള്ള ബോളിംഗ് മാര്‍ക്കിലേക്കുള്ള നടത്തത്തില്‍ തന്റെ ശിഷ്യനു ഉപദേശവുമായി ഇമ്രാന്‍ സമീപിച്ചിരുന്നു. ഒരു ഗുരു തന്റെ പ്രധാന ശിഷ്യനിലേക്കു അറിവുകള്‍ പകര്‍ന്നു നല്കുന്നതുപോലെ.

Moving like lion, Imran ready to unleash Wasim, Waqar, himself on the world'

80-കളുടെ മധ്യത്തില്‍ വസീം അക്രം, ഇമ്രാന്റെ പ്രതിരൂപമായിരുന്നു. ഒരൊറ്റ സ്റ്റമ്പിന്റെ മുകളില്‍ ലക്ഷ്യമിടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഇമ്രാന്റെ വിദഗ്ധ മാര്‍ഗനിര്‍ദേശമാണ്. തല്‍ഫലമായി ആ ഉപദേശം കൃത്യതയോടെയുള്ള യോര്‍ക്കര്‍കള്‍ക്ക് കാരണമായി.

Shoaib Akhtar: Would've killed Wasim Akram if he had asked me to fix  matches | Cricket News - Times of India

ഇമ്രാന്‍ഖാന്‍ ശേഷം ഈ പാരമ്പര്യം വാസിം അക്രമത്തിലൂടെയും വഖാര്‍ യൂനസിലൂടെയും തുടര്‍ന്നിരുന്നു. ‘നിന്റെ ശക്തി വേഗതയാണ്, വേഗതയിലൂടെ ബാറ്റര്‍മ്മാരെ നീ ഭയപ്പെടുത്തണം’ വാസിം അക്രം അക്തറിനെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. എന്നാല്‍ ആ പാരമ്പര്യം പിന്തുടര്‍ന്ന് കൊണ്ടുപോകാന്‍ ഷുഹൈബ് അക്തറിന് കഴിഞ്ഞില്ല…

Read more

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7