ചീഫ് സെലക്ടറാകാന്‍ സൂപ്പര്‍ താരവും, അപ്രതീക്ഷിത ട്വിസ്റ്റ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കാനുളള സമയ പരിധി അപേക്ഷ നല്‍കേണ്ട സമയ പരിധി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. എന്നാല്‍ അവസാന ദിവസം അപ്രതീക്ഷിത താരം അപേക്ഷയുമായെത്തി. ഇന്ത്യയുടെ മുന്‍ പേസര്‍ അജിത് അഗാര്‍ക്കറാണ് സെലക്ടറാകനുളള അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ഇതോടെ തെരഞ്ഞെടുക്കപ്പെട്ടാല്‍ മുഖ്യ സെലക്ടര്‍ സ്ഥാനത്തേയ്ക്ക് അഗാള്‍ക്കറെത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. അഗാര്‍ള്‍ക്കര്‍ തന്നെയാണ് താന്‍ അപേക്ഷ നല്‍കിയതായി സ്ഥിരീകരിച്ചത്.

26 ടെസ്റ്റുകളും 191 ഏകദിനങ്ങളും മൂന്ന് ടി20 കളും കളിച്ചിട്ടുള്ള അഗാര്‍ക്കര്‍ 349 വിക്കറ്റുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയിട്ടുളള മൂന്നാമത്തെ പേസറാണ് അഗാള്‍ക്കര്‍.

Read more

മുംബൈ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ചീഫ് സെലക്ടറായിരുന്നു അഗാര്‍ക്കര്‍. അഗാള്‍ക്കറെ കൂടാതെ ചേതന്‍ ശര്‍മ്മ(ഹരിയാന), ലക്ഷ്മണ്‍ ശിവരാമ കൃഷ്ണന്‍( തമിഴ്നാട്), രാജേഷ് ചൗഹാന്‍ (മധ്യപ്രദേശ്), അമയ് ഖുറേസിയ (മധ്യപ്രദേശ്) എന്നിവരും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയായിരുന്നു അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.