ലങ്കയില്‍ പരമ്പര തൂത്തുവാരിയാലും ധവാന്‍ ലോക കപ്പ് ടീമിന് പുറത്ത്, കേമന്മാര്‍ വേറെയുമുണ്ട്

ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ 6-0ന് തൂത്തുവാരി എത്തിയാലും ശിഖര്‍ ധവാന് ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയില്ലെന്ന് മുന്‍ താരം അജിത് അഗാര്‍ക്കര്‍. ടീമില്‍ തിരിച്ചു കയറാന്‍ ക്യാപ്റ്റന്‍സി ധവാനെ ഒരുവിധത്തിലും സഹായിക്കില്ലെന്നും റണ്‍സ് നേടുകയാണ് പ്രധാനമെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

“ധവാന് ശ്രീലങ്കന്‍ പരമ്പര വളരെ നിര്‍ണ്ണായകമാണ്. ക്യാപ്റ്റന്‍സിയിലൂടെ ധവാന് ഇന്ത്യന്‍ ഇലവനില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. അവന്‍ സ്‌കോര്‍ നേടേണ്ടതായുണ്ട്. പ്രധാനമായും ടി20കളില്‍. ഐ.പി.എല്ലില്‍ അവന്‍ തെറ്റായി എന്തെങ്കിലും ചെയ്തെന്ന് കരുതുന്നില്ല. എങ്കിലും രോഹിതും രാഹുലും ധവാന് മുകളില്‍ത്തന്നെയാണ്.”

Ajit Agarkar

“ഇംഗ്ലണ്ട് പരമ്പരയില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെങ്കിലും രാഹുലിന്റെ ആകെയുള്ള പ്രകടനം തീര്‍ത്തും മനോഹരമാണ്. രാഹുലിനെ ധവാന് മറികടക്കണമെങ്കില്‍ തുടര്‍ച്ചയായി റണ്‍സ് നേടുകയും അവന് സമ്മര്‍ദ്ദം നല്‍കുകയും ചെയ്യണം. രോഹിതിന്റെ ഓപ്പണര്‍ സ്ഥാനത്തിന് വെല്ലുവിളിയില്ല. ടീമിന്റെ വൈസ് ക്യാപ്റ്റനാണവന്‍. അതിനാല്‍ത്തന്നെ രാഹുലിന് സമ്മര്‍ദ്ദം നല്‍കുക മാത്രമാണ് ധവാന്‍ ചെയ്യേണ്ടത്” അഗാര്‍ക്കര്‍ അഭിപ്രായപ്പെട്ടു.

മൂന്നു വീതം ഏകദിന-ടി20 മത്സരങ്ങളാണ് ഇന്ത്യ ലങ്കയില്‍ കളിക്കുന്നത്. ഏകദിന പരമ്പരോടെയാണ് പരമ്പര ആരംഭിക്കുക. ഏകദിനങ്ങള്‍ 18, 20, 23 തിയതികളിലായിരിക്കും നടക്കുക. ടി20 മല്‍സരങ്ങള്‍ 25, 27, 29 തിയതികളിലായും നടക്കും. 13 ന് ആരംഭിക്കേണ്ട പമ്പര ലങ്കന്‍ ടീമില്‍ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നീട്ടിവെയ്ക്കുകയായിരുന്നു.

ശ്രീലങ്കന്‍ പര്യടനം; ധവാന്‍റെ ഓപ്പണിംഗ് പങ്കാളിയെ ഉറപ്പിച്ചു