രഹാനയ്ക്ക് നിലയ്ക്കാത്ത കൈയടി; കംഗാരു കേക്ക് മുറിക്കാന്‍ വിസമ്മതിച്ചതിനെ കുറിച്ച് താരം

വിരാട് കോഹ് ലിയുടെ അഭാവത്തില്‍ പല പ്രതിസന്ധികളും തരണം ചെയ്ത് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താനായതിന്റെ നിര്‍വൃതിയിലാണ് അജിങ്ക്യ രഹാനെ. ജയം നേടി നാട്ടില്‍ തിരിച്ചെത്തിയ രഹാനെയ്ക്ക് വന്‍ സ്വികരണമാണ് ലഭിച്ചത്. സ്വീകരണത്തിനിടെ തനിക്ക് മുന്നിലെത്തിയ കംഗാരു മാതൃകയിലുള്ള കേക്ക് മുറിക്കാന്‍ രഹാനെ തയ്യാറാവാതിരുന്നത് വലിയ കൈയടി നേടി. ഇപ്പോഴിതാ കേക്ക് മുറിക്കാന്‍ വിസമ്മതിച്ചതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് രഹാനെ.

“കംഗാരു അവരുടെ ദേശിയ മൃഗമാണ്. ജയിച്ചാലും, ചരിത്രമെഴുതിയാലും നമ്മള്‍ അവരോട് നന്നായി പെരുമാറേണ്ടതുണ്ട്. എതിരാളികളേയും മറ്റ് രാജ്യങ്ങളേയും ബഹുമാനിക്കണം. അതിനാലാണ് ആ കേക്ക് മുറിക്കേണ്ടതില്ല എന്ന് ഞാന്‍ തീരുമാനിച്ചത്” ഹര്‍ഷ ഭോഗ്ലെയ്ക്ക് ഒപ്പമുള്ള വീഡിയോ ചാറ്റില്‍ രഹാനെ പറഞ്ഞു.

Ajinkya Rahane Gets Grand Welcome With Kangaroo Cake, He Refuses To Cut It To Respect Aussies - RVCJ Media

ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം ക്ഷീണിതനാണെന്നും എന്നാലത് നല്ല രീതിയിലെ ക്ഷീണമാണെന്നും രഹാനെ പറഞ്ഞു. ഫെബ്രുവരി 5 ന് ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് രഹാനെ.

साऊथ अफ्रीका दौरा : अजिंक्य रहाणे और राहुल ने शुरू की प्रैक्टिस - south africa tour rahane and rahul seen in net practice - Sports Punjab Kesari

നാല് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കും വേദിയാകുന്നത് ചെന്നൈയാണ്. ബാക്കി രണ്ട് മത്സരങ്ങള്‍ അഹമ്മദാബാദിലാണ് നടക്കുന്നത്. 2016 ലാണ് ഇതിനുമുമ്പ് ചെന്നൈയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിട്ടത്. അന്ന് ഇന്നിംഗ്സിനും 75 റണ്‍സിനും ഇന്ത്യ വിജയിച്ചിരുന്നു.