രക്ഷകരായി രോഹിത്തും രഹാനയും, ഇന്ത്യ തിരിച്ചുവരുന്നു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ ആദ്യ ഘട്ടത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യ തിരിച്ചുവരുന്നു. അര്‍ധ സെഞ്ച്വറി നേടിയ രോഹിത്ത് ശര്‍മ്മയുടേയും അജ്യക്യ രഹാനയുടേയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ തകര്‍ച്ചയില്‍ നിന്നും കരയറുന്നത്. ഒരു ഘട്ടത്തില്‍ മൂന്നിന് 39 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ നാലാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ഇരുവരും രക്ഷിച്ചെടുക്കുകയായിരുന്നു.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ മൂന്നിന് 148 റണ്‍സ് എന്ന നിലയിലാണ്. 75 റണ്‍സുമായി രോഹിത്തും 50 റണ്‍സുമായി രഹാനയും ബാറ്റിംഗ് തുടരുകയാണ്.

മായങ്ക് അഗര്‍വാള്‍ (10) ചേതേശ്വര്‍ പൂജാര (0), വിരാട് കോഹ്ലി (12) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍. ടീം സ്‌കോര്‍ 12ല്‍ നില്‍ക്കെ റബാഡയുടെ പന്തില്‍ എല്‍ഗര്‍ പിടിച്ചാണ് അഗര്‍വാള്‍ പുറത്തായത്. നാല് റണ്‍സ് കൂട്ടിചേര്‍ക്കുമ്പോഴേക്കും റബാഡ തന്ന തന്നെ പൂജാരയെ എല്‍ബിയില്‍ കുടുക്കി. കോഹ്ലി നോര്‍ട്ടിജിന്റെ പന്തിലാണ് എല്‍ബി വിക്കറ്റില്‍ കുടുങ്ങി പുറത്തായത്.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇന്ന് കളിക്കുന്നത്. ഇഷാന്ത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍, ഇടം കൈയ്യന്‍ സ്പിന്നര്‍ ഷഹബാസ് നദീം ടീമിലെത്തി. പരിക്കേറ്റ കുല്‍ദീപ് യാദവിന് പകരക്കാരനായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീമിലെത്തിയ നദീമിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്.

Read more

ഇന്ത്യന്‍ ടീം ഇങ്ങനെ മയങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ്മ, ചേതേശ്വര്‍ പുജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, ഷഹബാസ് നദീം, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.