ആഹാ, അപ്പോൾ അങ്ങനെ ഒന്ന് ഉണ്ടായിരുന്നു അല്ലെ, സച്ചിനെ കുറിച്ച് കൈഫ് നടത്തിയ വെളിപ്പെടുത്തൽ

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഏതൊരു ഇന്ത്യക്കാരന്റേയും ആവേശമാണ്. പതിനഞ്ചാം വയസില്‍ മുംബൈക്കായി അരങ്ങേറ്റം കുറിച്ച സച്ചിന്‍ 1989 നവംബര്‍ 15 നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അങ്ങോട്ട് ക്രിക്കറ്റില്‍ തേരോട്ടം തന്നെയായിരുന്നു സച്ചിന്.ക്രിക്കറ്റ് ഒരു പകർച്ചപ്പനി ആയി വളർന്ന ഇന്ത്യയിൽ അതിൻ്റെ വേഗത്തിന് ആക്കം കൂടിയത് സച്ചിനായിരുന്നു . സച്ചിൻ കളി തുടങ്ങുമ്പോൾ ഇന്ത്യ ഒരു പിന്നോക്ക രാജ്യമായിരുന്നു. ഉദാരവല്ക്കരണം ഇന്ത്യയെ ലോക ശക്തിയാക്കി വളർത്തിയപ്പോൾ സച്ചിൻ ക്രിക്കറ്റ് നേക്കാളും വേഗത്തിൽ വളർന്ന കളിക്കാരനായി. ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് ക്രിക്കറ്റിലും നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള കളിക്കാരനാണ് സച്ചിൻ. 2011- ൽ സച്ചിൻ ലോക കപ്പിൽ രണ്ടായിരം റൺസെടുക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി. 463 ഏകദിന മത്സരങ്ങളിലായി 18426 റൺസ് നേടിയിട്ടുണ്ട് . 17,000 റൺസ് തികച്ച ഏക ക്രിക്കറ്റ് കളിക്കാരനുമാണ് സച്ചിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 11,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും, ആദ്യത്തെ ഇന്ത്യക്കാരനുമാണ് സച്ചിൻ. ടെസ്റ്റിലും ഏക ദിനത്തിലും ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന റെക്കോർഡും സച്ചിന്റെ പേരിലാണ്.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തനിക്ക് നൽകിയ ഒരു ഉപദേശത്തെക്കുറിച്ചും സച്ചിന്റെ വിജയരഹസ്യത്തെക്കുറിച്ചും പറഞ്ഞിരിക്കുകയാണ് ലോകം കണ്ട ഏറ്റവും മികച്ച ഫീൽഡറുമാരിൽ ഒരാളായ മുഹമ്മദ് കൈഫ് .

‘എല്ലാവരും അദ്ദേഹത്തിന്റെ സ്‌കില്ലുകളെ കുറിച്ചും ടാലന്റിനെ കുറിച്ചുമാണ് സംസാരിക്കുന്നത്. എന്നാല്‍ അദ്ദേഹം ഉപയോഗിക്കുന്ന ബാറ്റായിരുന്നു അതില്‍ ഏറ്റവും പ്രധാനം.ഭാരമേറിയ ബാറ്റായിരുന്നു അദ്ദേഹത്തിന്റെ ശക്തി. മറ്റേതെങ്കിവും ഭാരം കുറഞ്ഞ ബാറ്റുകൊണ്ട് ഇതോപോലെ അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല . പല താരങ്ങളും വിവിധതരത്തിൽ ഉള്ള ബാറ്റുകളാണ് ഉപയോഗിച്ചിരുന്നത് .ദ്രാവിഡ് ഉപയോഗിച്ചത് വളരെ ഭാരം കുറഞ്ഞ ബാറ്റായിരുന്നു .ബാറ്റ് മാത്രമായിരുന്നു വിജയകാരണം എന്നല്ല പറയുന്നത്,മറിച്ച് ബാറ്റും ഒരു വലിയ പങ്ക് വഹിച്ചിരുന്നു എന്നാണ് . കഠിനമായ പരിശീലനവും സച്ചിൻ കരിയറിൽ ഉടനീളം നടത്തിയിരുന്നു -കൈഫ് സച്ചിനെക്കുറിച്ച് പറഞ്ഞു

Read more

2000ലായിരുന്നു കൈഫ് ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറിയത്. ഇന്ത്യയ്ക്കായി 13 ടെസ്റ്റ് മത്സരങ്ങളും 125 ഏകദിനങ്ങളും കൈഫ് കളിച്ചിട്ടുണ്ട്.ബാറ്റിന്റെ പ്രശ്‌നത്തെക്കുറിച്ച് സച്ചിന്‍ നല്‍കിയ ഉപദേശത്തെക്കുറിച്ചും കൈഫ് പറഞ്ഞു. ‘ഞാന്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ കളിക്കുന്ന സമയം. എനിക്ക് അന്നത്തെ പേസര്‍ ഡെയ്ല്‍ സ്റ്റെയിനെ നേരിടേണ്ടി വന്നു. അയാൾ എനിക്കെതിരേ ബൗണ്‍സറെറിഞ്ഞു. ഞാന്‍ പുള്‍ ഷോട്ടിന് ശ്രമിച്ചു. എന്നാല്‍ കൃത്യമായി കണക്ട് ചെയ്യാനായില്ല. അത് ബാറ്റിന്റെ പോരായ്മകൊണ്ടാണെന്ന് സച്ചിന്‍ ചൂണ്ടിക്കാട്ടുകയും ബൗണ്‍സറുകളെ ഒഴിവാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു’-ക്രിക്കറ്റിനെ നന്നയി വിശകലനം ചെയ്യുന്നത് കൊണ്ട് മാത്രമാണ് സച്ചിന് തന്നെ സഹായിക്കാൻ പറ്റിയത് എന്ന് കൈഫ് പറഞ്ഞു നിർത്തി