ഫൈനൽ തോൽവിക്ക് പിന്നാലെ പാകിസ്ഥാന് പുതിയ പണി, ഇത് ഇരന്ന് മേടിച്ചത്

ഇന്നലെ നടന്ന ലോകകപ്പ് ഫൈനൽ മത്സരത്തിലെ തങ്ങളുടെ ടീമിന്റെ പ്രകടനം കണ്ട പാകിസ്ഥാൻ ആരാധകർ ഇങ്ങനെ ചിന്തിച്ചുകാണും- ഞങ്ങളുടെ ബാറ്റ്‌സ്മാന്മാർ ഒരു 20 റൺസ് അധികം നേടിയിരുനെങ്കിൽ, അഫ്രീദിക്കു പരിക്കേറ്റിലായിരുനെങ്കിൽ എന്നൊക്കെ. ഇത്തത്തിലെ അഫ്രീദിയുടെ പരിക്ക് ടീമിന്റെ വിജയത്തിലേക്കുള്ള പരിശ്രമത്തെയാണ് തടഞ്ഞതെന്ന് പറയാം. തന്റെ രണ്ടാം സ്പെളിൽ മടങ്ങിയെത്തിയ അഫ്രീദിക്ക് ഒരു ഓവർ മാത്രം എറിഞ്ഞ് പിന്മാറേണ്ടതായി വന്നിരുന്നു.

ഇന്നലെ പാകിസ്ഥാൻ മത്സരത്തിൽ പിടിമുറുക്കി എന്ന് തോന്നിച്ച ഘട്ടത്തിലാണ് അഫ്രീദിക്കു ഫീൽഡിങ്ങിനിടെ പരിക്കേറ്റത്. ചികിത്സ നേടിയ ശേഷം തിരികെ എത്തിയ അഫ്രീദിക് ഒന്നും ചെയ്യാൻ സാധിക്കാതെ വേദന കാരണം മടണേണ്ടതായി വന്നു.

ഈ ലോകകപ്പിൽ വലിയ പരിക്കിനെ അതിജീവിച്ചാണ് താരമെത്തിയത്. ആദ്യം കുറച്ച് മത്സരങ്ങളിൽ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് മനോഹരമായി താരം തിരിച്ചുവരവ് നടത്തി, എന്തിരുന്നാലും പഴയ വേഗം കൈവരിക്കാൻ സാധിച്ചിരുന്നില്ല. അതിനിടയിലാണ് അടുത്ത പരിക്ക് കൂടി ഇപ്പോൾ.

അഫ്രീദിയുടെ പരിക്ക് പിസിബി മെഡിക്കൽ ടീം കൈകാര്യം ചെയ്തതിനെ വിലയിരുത്താൻ ഒരു അന്വേഷണം നടത്തണമെന്ന് ഡോ. ​​സൊഹായ് ദി ഡോണിനോട് പറഞ്ഞു:

“പരിക്ക് കൂടുതൽ പരിക്കുകൾക്ക് കാരണമാകുന്നില്ലെങ്കിൽ, ഷഹീന് സുഖം പ്രാപിക്കാൻ മൂന്ന് നാല് മാസമെടുക്കും. പിസിബിയുടെ മെഡിക്കൽ ബോർഡ് ശസ്ത്രക്രിയയിലൂടെ ചികിത്സിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, ആറ്, ഏഴ് മാസത്തേക്ക് ഷഹീൻ പുറത്തായിരിക്കും. ഷഹീന്റെ പരിക്ക് ചികിൽസിക്കാനുള്ള ശ്രമത്തിൽ തെറ്റ് പറ്റിയോ എന്ന് അന്വേഷിക്കണം.”

എന്തായാലും വരാനിരിക്കുന്ന വലിയ പരമ്പരകളിൽ താരം ഇല്ലാതെ ഇറങ്ങുന്നത് വാലിൽ തിരിച്ചടി തന്നെയാണ് ടീമിന്.