ഇന്ത്യന്‍ പര്യടനത്തിനായി അഫ്ഗാനിസ്ഥാന്‍; ഷെഡ്യൂള്‍ പുറത്ത്

അഫ്ഗാനിസ്ഥാന്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ പര്യടനത്തിനെത്തും. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് അഫ്ഗാന്‍ ഇന്ത്യയില്‍ കളിക്കുക. വരുന്ന വര്‍ഷം മാര്‍ച്ച് മാസത്തിലായിരിക്കും പര്യടനം. തിയതി പിന്നീട് തീരുമാനിക്കും.

അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാം ഷെഡ്യൂള്‍ അഫ്ഗാനിസ്ഥാന്‍ പുറത്തുവിട്ടു. ഈ കാലയളവില്‍ അഫ്ഗാന്‍ 37 ഏകദിനങ്ങളും 12 ടി20കളും 3 ടെസ്റ്റുകളും നാട്ടിലും പുറത്തുമായി കളിക്കും. 2022ലെ ഏഷ്യാ കപ്പിലും അതേ വര്‍ഷം തന്നെ ഐസിസി ടി20 ലോക കപ്പിലും അഫ്ഗാനിസ്ഥാന്‍ പങ്കെടുക്കും.

IND vs AFG: Afghanistan's Predicted Playing XI Against India – ICC T20 World Cup 2021, Match 33

നെതര്‍ലാൻഡ്സ്, ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ്, ന്യൂസിലാന്‍ഡ് എന്നിവരാണ് അടുത്ത രണ്ട് വര്‍ഷങ്ങളിലായി അഫ്ഗാനില്‍ പര്യടനത്തിനെത്തുക.

അഫ്ഗാനിസ്ഥാന്‍ പൂര്‍ണ ഷെഡ്യൂള്‍ 2022-2023

ജനുവരി 2022 – നെതര്‍ലാന്‍ഡ്സ് – 3 ഏകദിനങ്ങള്‍ – ഹോം

ജനുവരി-ഫെബ്രുവരി 2022 – സിംബാബ്വെ – 3 ഏകദിനങ്ങളും 5 ടി20കളും – എവേ

ഫെബ്രുവരി-മാര്‍ച്ച് 2022 – ബംഗ്ലാദേശ് – 3 ഏകദിനങ്ങളും 2 ടി20യും – എവേ

മാര്‍ച്ച് 2022 – ഇന്ത്യ – 3 ഏകദിനങ്ങള്‍ – എവേ

2022 മെയ്-ജൂണ്‍ – ഓസ്ട്രേലിയ – 3 ടി20കള്‍ – ഹോം

ജൂലൈ-ഓഗസ്റ്റ് 2022 – അയര്‍ലന്‍ഡ് – 5 ഏകദിനങ്ങളും 1 ടെസ്റ്റും – എവേ

ഓഗസ്റ്റ്-സെപ്തംബര്‍ 2022 – ഏഷ്യാ കപ്പ് – ടിബിസി – എവേ

2022 ഒക്ടോബര്‍-നവംബര്‍ – T20 ലോകകപ്പ് – TBC – എവേ

നവംബര്‍-ഡിസംബര്‍ 2022 – സിംബാബ്വെ – 5 ഏകദിനങ്ങളും 2 T20Iകളും 2 ടെസ്റ്റുകളും – എവേ

ജനുവരി 2023 – ശ്രീലങ്ക – 3 ഏകദിനങ്ങള്‍ – എവേ

ഫെബ്രുവരി-മാര്‍ച്ച് 2023* – പാകിസ്ഥാന്‍ – 3 ഏകദിനങ്ങള്‍ – ഹോം

മാര്‍-ഏപ്രില്‍ 2023 – ഓസ്ട്രേലിയ – 3 ഏകദിനങ്ങള്‍ – ഹോം

ജൂലൈ-ഓഗസ്റ്റ് 2023 – ഏഷ്യാ കപ്പ് – ടിബിസി – എവേ

സെപ്റ്റംബര്‍ 2023* – വെസ്റ്റ് ഇന്‍ഡീസ് – 3 ഏകദിനങ്ങള്‍ – ഹോം

സെപ്റ്റംബര്‍ 2023* – ന്യൂസിലാന്‍ഡ് – 3 ഏകദിനങ്ങള്‍ – ഹോം

2023 ഒക്ടോബര്‍-നവംബര്‍ – ലോകകപ്പ് – ടിബിസി – എവേ

(*അവസാന തീയതികള്‍ ഇനിയും സ്ഥിരീകരിച്ചിട്ടില്ല)