ഇന്ത്യയെ മാതൃകയാക്കി അഫ്ഗാനിസ്ഥാന്‍; പാകിസ്ഥാനെതിരെ അണിനിരത്തുന്നത് പുതുമുഖങ്ങളെ

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ അഞ്ച് പുതുമുഖങ്ങളെ ടീമില്‍ അണിനിരത്തി ഇന്ത്യ ശ്രദ്ധ നേടിയിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍, നിതീഷ് റാണ, രാഹുല്‍ ചാഹര്‍, കെ ഗൗതം, ചേതന്‍ സാകരിയ എന്നിവരാണ് ഒറ്റ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഇതിന് പുറമേ ലങ്കയില്‍ ഇന്ത്യയുടെ യുവനിരയാണ് കളിക്കുന്നതും.

ഇന്ത്യയുടെ ഈ രീതി മാതൃകയാക്കി പാകിസ്ഥാനെതിരെ പുതുമുഖ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. പാകിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കായി എട്ട് മാറ്റങ്ങളാണ് തങ്ങളുടെ ടീമില്‍ അഫ്ഗാനിസ്ഥാന്‍ വരുത്തിയിരിക്കുന്നത്.

17 അംഗ സംഘത്തില്‍ അഞ്ച് പുതുമുഖ താരങ്ങളുമുണ്ട്. പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളാണുള്ളത്. അസ്ഗര്‍ അഫ്ഗാന്‍, ഗുല്‍ബാദിന്‍ നൈബ്, ജാവേദ് അഹമ്മദി, ഉസ്മാന്‍ ഖനി എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്‍ ടീം: റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, സെദിക് അടല്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി, നജീബ് സദ്രാന്‍, ഇക്രം അലിഖാല്‍, ഷാഹിദ് കമല്‍, മുഹമ്മദ് നബി, കരീം ജനാത്ത്, അസ്മത്ത് ഒമര്‍സായ്, റാഷിദ് ഖാന്‍, അബ്ദുല്‍ റഹ്മാന്‍, നാവീന്‍ നൂര്‍ അഹ്മദ്