മത്സരത്തിന് മുന്നോടിയായി ദ്രാവിഡ് താരങ്ങൾക്ക് നൽകുന്ന ഉപദേശം, ഒളിവെച്ചത് സീനിയർ താരങ്ങളെയും

ജൂൺ 9 ന് ഡൽഹിയിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി ടീം ഇന്ത്യ പരിശീലനം ആരംഭിച്ചു. മെയ് 29 ന് അഹമ്മദാബാദിൽ അവസാനിച്ച ഐ.പി.എലിന് ശേഷം താരങ്ങൾ എല്ലാം ഇന്നലെയാണ് ടീം ക്യാമ്പിൽ ചേർന്നത്.

സ്ഥിരം നായകൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ പ്രോട്ടീസിനെതിരായ ടി20യിൽ കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും. വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർക്കും അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇടവേള നൽകിയിട്ടുണ്ട്.

ബിസിസിഐ ഷെയർ ചെയ്ത വിഡിയോയിൽ താരങ്ങൾ എല്ലാം ദ്രാവിഡിനെ കേൾക്കുന്നതായി കാണാം. പല താരങ്ങൾക്കും ലോകകപ്പ് ടീമിലിടം നേടാനുള്ള അവസരമാണ് ഈ പരമ്പര. അതിനാൽ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് താരങ്ങൾ എല്ലാം ലക്ഷ്യമിടുന്നത്.

തനിക്ക് ലോകകപ്പിന് വേണ്ടത് ഏറ്റവും ബെസ്ററ് ടീമിനെയാണെന്ന് ദ്രാവിഡ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന പരമ്പരകളിലും പരീക്ഷണങ്ങൾ തുടരാൻ സാധ്യത ഉള്ളതിനാൽ തന്നെ കിട്ടുന്ന അവസരത്തിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ദ്രാവിഡ് നൽകുന്ന നിർദേശം.

ചില സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചപ്പോൾ, ഐപിഎൽ 2022ൽ മികച്ച പ്രകടനം നടത്തിയ ഉമ്രാൻ മാലിക്കും അർഷ്ദീപ് സിംഗും ഇന്ത്യൻ ടീമിലേക്ക് വിളി വന്നിട്ടുണ്ട് . ടി20 ലീഗിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വെറ്ററൻ കീപ്പർ-ബാറ്റർ ദിനേശ് കാർത്തിക്കും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും തിരിച്ചുവരവ് നടത്തി.