എബിഡിയെ കോഹ്ലി വിവാഹം ക്ഷണിച്ചില്ലേ?

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം വിരാട് കൊഹ്ലി ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയ്ക്കും  വിവാഹ മംഗളാശംസകള്‍ നേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ല്യേഴ്സ്. ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്ന താരം വിവാഹ വാര്‍ത്ത വളരെ അപ്രതീക്ഷിതമായാണ് അറിഞ്ഞതെന്നും വ്യക്തമാക്കി.

ദീര്‍ഘകാലം ഇവരുടെ വിവാഹ ജീവിതം മുന്നോട്ട് പോകട്ടെയെന്നും ഇവര്‍ക്ക് ഒരു പാട് കുട്ടികള്‍ ഉണ്ടാവട്ടെയെന്നു എബി ഡിവില്ലേഴ്‌സ് പറഞ്ഞു. ജീവിതത്തിന്റെ പുതിയ ഇന്നിംഗിസിന് എല്ലാ വിധ ഭാവുകങ്ങളും എബിഡി നേര്‍ന്നു.

ക്രിക്കറ്റ് ലോകത്തെ അടുത്ത സുഹൃത്തുകളാണ് എബി ഡിവില്ലേഴ്‌സും വിരാട് കോഹ്ലിയും. ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനായി ഇരുവരും ഒരുമിച്ചാണ് കളിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് വിരാട് കോഹ്ലിയുടേയും അനുഷ്‌ക്ക ശര്‍മ്മയുടേയും വിവാഹം നടന്നത്. ഇറ്റലിയില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും തമ്മില്‍ വര്‍ഷങ്ങളോളം ഉളള പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.