ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: കോഹ്‌ലിക്ക് പത്തില്‍ അഞ്ച്, പൂജാരയ്ക്ക് രണ്ട്, ബുംറയ്ക്ക് മൂന്ന്

പ്രഥമ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ പ്രകടനത്തിന് അനുസരിച്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് മാര്‍ക്കിട്ട് ആകാശ് ചോപ്ര. ഫൈനലിന്റെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ മുഹമ്മദ് ഷമി, രോഹിത് ശര്‍മ്മ തുടങ്ങിയവര്‍ കൂടുതല്‍ മാര്‍ക്ക് നേടിയപ്പോള്‍, ജസ്പ്രീത് ബുംറ ചേതേശ്വര്‍ എന്നിവരാണ് പിന്നില്‍.

ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് പത്തില്‍ ആറ് മാര്‍ക്കാണ് ചോപ്ര നല്‍കിയിരിക്കുന്നത്. സതാംപ്ടണിലെ മോശം സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ന്യൂബോളില്‍ രോഹിത്തിന്റെ പ്രകടനം മികച്ചതാണെന്നാണ് ചോപ്രയുടെ വിലയിരുത്തല്‍. രോഹിത്തിന്റെ സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പത്തില്‍ നാല് പോയിന്റാണ് ചോപ്ര നല്‍കിയത്. ആദ്യ ഇന്നിംഗ്‌സില്‍ മികച്ചു നിന്ന് ഗില്‍ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ടക്കം കടന്നിരുന്നില്ല.

India vs Australia (IND vs AUS) 3rd Test Highlights: India 96/2 at Day 2 stumps | Sports News,The Indian Express

പത്തില്‍ രണ്ട് മാര്‍ക്ക് മാത്രമാണ് പൂജാരയ്ക്ക് നല്‍കിയിരിക്കുന്നത്. രണ്ടിംഗ്‌സിലും മോശം പ്രകടനമായിരുന്നു പൂജാരയുടേത്. നിര്‍ണായക നിമിഷത്തില്‍ സ്ലിപ്പില്‍ സുപ്രധാനമായ ക്യാച്ച് പൂജാര കൈവിട്ടതിനെയും ചോപ്ര വിമര്‍ശിച്ചു. നായകന്‍ വിരാട് കോഹ്‌ലിക്ക് അഞ്ച് മാര്‍ക്കാണ് ചോപ്ര നല്‍കിയിരിക്കുന്നത്. രണ്ടാം ഇന്നിംഗ്‌സ് ഒഴിച്ചു നിര്‍ത്തിയാല്‍ ആദ്യ ഇന്നിംഗ്‌സില്‍ കോഹ്‌ലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

India lost the WTC final by 8 wickets.

അജിങ്ക്യ രഹാനയ്ക്കും റിഷഭ് പന്തിനും അഞ്ച് മാര്‍ക്ക് വീതമാണ് നല്‍കിയിരിക്കുന്നത്. പന്തില്‍ നിന്നും കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നെന്നാണ് ചോപ്ര പറയുന്നത്. ബാറ്റിംഗിലും ബോളിംഗിലും കാര്യമായ സംഭാവന നല്‍കാന്‍ കഴിയാത്ത ജഡേജയ്ക്ക് മൂന്ന് മാര്‍ക്ക് മാത്രമാണ് ലഭിച്ചിരിക്കുന്നത്.

No wickets from Jasprit Bumrah was disappointing': Wasim Jaffer identifies 'big setback' for Team India in WTC Final | Cricket - Hindustan Times

ബോളിംഗില്‍ മികച്ചു നിന്ന അശ്വിന് ആറും ഷമിയ്ക്ക് ഏഴു മാര്‍ക്കുമാണ് നല്‍കിയിരിക്കുന്നത്. ഇഷാന്ത് ശര്‍മ്മയും ആറ് മാര്‍ക്ക് നേടി. എന്നാല്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് മൂന്ന് മാര്‍ക്ക് മാത്രമാണ് ചോപ്ര നല്‍കിയത്. ബുംറയ്ക്ക് ഒറ്റ വിക്കറ്റ് പോലും വീഴ്ത്താനായിരുന്നില്ല.