ടീമിലെടുത്തെങ്കിലും കാര്‍ത്തിക്കിനെ കളിപ്പിക്കില്ല, ഇന്ത്യ പ്ലെയിംഗ് ഇലവന്‍

ദക്ഷിണാഫ്രിക്കക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒരുപിടി സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവനിരയെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ അണിനിരത്തുന്നത്. കെഎല്‍ രാഹുലിനെ നായകനാക്കി 18 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇപ്പോഴിത ഇതില്‍ നിന്ന് ഇന്ത്യന്‍ പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര.

നായകന്‍ രാഹുലും യുവതാരം ഋതുരാജ് ഗെയ്ക്‌വാദുമാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് യഥാക്രമം പിന്നീട് വരുന്ന സ്ഥാനങ്ങളില്‍. പേസ് ബൗളിങിനു പ്രാധാന്യം നല്‍കിയുള്ള ഇലവനാണ് ചോപ്ര തിരഞ്ഞെടുത്തത്.

നാലു സ്പെഷ്യലിസ്റ്റ് പേസര്‍മാരും ഒരു സ്പിന്‍ ഓള്‍റൗണ്ടറും ടീമിലിടം പിടിച്ചിട്ടുണ്ട്. അക്ഷര്‍ പട്ടേലാണ് സ്പിന്‍ ബോളിംഗ് ഓള്‍റൗണ്ടര്‍. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക്, ആവേശ് ഖാന്‍ എന്നിവരാണ് പേസ് നിരയില്‍.

ഇഷാന്‍ കിഷന്‍, വെങ്കടേഷ് അയ്യര്‍, ഒരിടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ ദിനേശ് കാര്‍ത്തിക്, സ്റ്റാര്‍ സ്പിന്‍ ജോടികളായ യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരെ ചോപ്ര തന്റെ ടീമിലേക്ക് പരിഗണിച്ചില്ല.

Read more

ചോപ്രയുടെ പ്ലെയിംഗ് ഇലവന്‍: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക്, ആവേശ് ഖാന്‍.