ഐ.പി.എല്‍ 2021: മുംബെ ഇന്ത്യന്‍സ് പേടിക്കേണ്ടത് ആ ടീമിനെ

Advertisement

ഐ.പി.എല്ലിന്റെ 14ാം സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഏറ്റവുമധികം ഭയപ്പെടേണ്ട ടീം ഡല്‍ഹി ക്യാപിറ്റല്‍സ് ആണെന്ന് ആകാശ് ചോപ്ര. മുംബൈയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ പറ്റിയ ശക്തമായ നിരയാണ് ഡല്‍ഹിയുടേതെന്നും ടീമിന്റെ ബാലന്‍സ് നോക്കുമ്പോള്‍ എല്ലാ മേഖലയും അവര്‍ കവര്‍ ചെയ്തിട്ടുണ്ടെന്നും ചോപ്ര വിലയിരുത്തി.

‘ഡല്‍ഹി ടീമില്‍ ഒരുപാട് ശക്തികളുണ്ട്. എന്റെ ഏറ്റവും ഫേവറിറ്റ് ടീമുകളിലൊന്നാണിത്. അവര്‍ പേപ്പറില്‍ വളരെ കരുത്തരാണ്. മുംബൈ ഇന്ത്യന്‍സ് ടീമിന് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ ഡല്‍ഹിക്കു കഴിയും. ടീമിന്റെ ബാലന്‍സ് നോക്കുമ്പോള്‍ എല്ലാ മേഖലകളും അവര്‍ കവര്‍ ചെയ്തു കഴിഞ്ഞും.’

Aakash Chopra slams ex-Pakistan players for suggesting India lost to England deliberately in World Cup | Cricket News - Times of India
‘ഡല്‍ഹിയുടെ ഇന്ത്യന്‍ നിര ഗംഭീരമാണ്. ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ആര്‍.അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവരെല്ലാം ടീമിന്റെ ഭാഗമാണ്. ഇവയില്‍ ചിലര്‍ മാച്ച് വിന്നര്‍മാരുമാരും ടീമിനു വേണ്ടി സ്ഥിരതയാര്‍ന്ന സംഭാവന നല്‍കാന്‍ സാധിക്കുന്നവരുമാണ്’ ചോപ്ര വിലയിരുത്തി.

IPL 2020, MI vs DC: Mumbai Indians beat Delhi Capitals to reclaim top spot | Cricket News - Times of India

ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ റിഷഭ് പന്താണ് ഡല്‍ഹിയുടെ ക്യാപ്റ്റന്‍. ഡിസംബര്‍ 10 ന് ശക്തരായ ചെന്നെ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം. ഏപ്രില്‍ 9 നാണ് ഐ.പി.എല്ലിന് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും.