പരിശീലകനാകാന്‍ ദ്രാവിഡ് പേര് നല്‍കിയേക്കില്ല; ശാസ്ത്രി തന്നെ തുടര്‍ന്നേക്കും

ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാനായി രാഹുല്‍ ദ്രാവിഡ് തന്റേ പേര് നല്‍കിയേക്കില്ലെന്ന് മുന്‍ താരം ആകാശ് ചോപ്ര. രാഹുല്‍ ദ്രാവിഡ് തന്റെ പേര് പട്ടികയില്‍ നല്‍കിയാല്‍ തന്നെ രവി ശാസ്ത്രിയായിരിക്കും മുഖ്യ എതിരാളിയെന്നും അതൊരു കടുത്ത മത്സരമായിരിക്കുമെന്നും ചോപ്ര പറഞ്ഞു.

“രാഹുല്‍ ദ്രാവിഡ് തന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യയുടെ പരിശീലകനാകാന്‍ ആഗ്രഹിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞാല്‍ മാത്രമേ ഒരു മത്സരം ഉണ്ടാകൂ. അവന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ശക്തമായ പോരാട്ടമായിരിക്കും.”

Did you take it to heart?' - Aakash Chopra takes a dig at Arjuna Ranatunga's second string comment post India's clinical win

“എന്നാല്‍ ദ്രാവിഡ് തന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍, പട്ടികയില്‍ ആരുടെ പേര് ഉള്‍പ്പെടുത്തിയാലും അദ്ദേഹത്തിന് രവി ശാസ്ത്രിയെ മറികടക്കാന്‍ കഴിയില്ല. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്” ചോപ്ര പറഞ്ഞു.

വരുന്ന ടി20 ലോക കപ്പോടെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായുള്ള ശാസ്ത്രിയുടെ കരാര്‍ അവസാനിക്കുകയാണ്. നിലവില്‍ ശാസ്ത്രിയ്ക്ക് പകരക്കാരനായി ദ്രാവിഡിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ശ്രീലങ്കയിലെ മിന്നും പ്രകടനവും രാഹുലിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.