കോഹ്‌ലി ചെയ്തത് ഒട്ടും ശരിയായില്ല; വിമര്‍ശിച്ച് ആകാശ് ചോപ്ര

ടി20 നായകസ്ഥാനം ഒഴിയുന്നത് പ്രഖ്യാപിക്കാന്‍ വിരാട് കോഹ്‌ലി തിരഞ്ഞെടുത്ത സമയം മികച്ചതായിരുന്നില്ലെന്ന വിമര്‍ശനവുമായി മുന്‍ താരം ആകാശ് ചോപ്ര. കോഹ്‌ലിയുടെ ഈ എടുത്തുചാട്ടം ടി20 ലോക കപ്പിന് ഒരുങ്ങുന്ന ടീമിനെ ദോഷകരമായി ബാധിക്കുമെന്നും ടൂര്‍ണമെന്റിന് ശേഷം ഇക്കാര്യം പുറത്തുപറയുകയായിരുന്നു ഉചിതമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

‘കോഹ്‌ലി നായകസ്ഥാനം ഒഴിയുന്നത് പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുത്ത സമയം മികച്ചതാക്കാമായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. കിംവദന്തി സര്‍വ്വസാധാരണമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തണുത്തുപോകും. നിങ്ങള്‍ക്ക് ലോക കപ്പില്‍ അനായാസം ടീമിനെ നയിക്കാമായിരുന്നു. നിങ്ങള്‍ ട്രോഫി നേടിയിരുന്നെങ്കില്‍ അതിനുശേഷം നിങ്ങള്‍ക്ക് സ്ഥാനമൊഴിയാമായിരുന്നു. എല്ലാവരും കൈയടിക്കുമായിരുന്നു.’

Virat Kohli calls for player power in cricket scheduling | Cricket News - Times of India

‘ക്യാപ്റ്റന്‍ പദവി ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നത് കോഹ്ലിയുടെ വ്യക്തിപരാമായ തീരുമാനമാണ്. എന്നാല്‍ ഈ സമയത്തെക്കുറിച്ച് എനിക്ക് അല്‍പ്പം ആശങ്കയുണ്ട്. മൂന്ന് ഫോര്‍മാറ്റുകളും കളിക്കുന്ന രണ്ടു താരങ്ങളില്‍ ഒരാള്‍ ഒരു ഫോര്‍മാറ്റിലും മറ്റേയാള്‍ മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും ക്യാപ്റ്റന്‍ ആയിരിക്കുന്നത് വിചിത്രമായ സമവാക്യമാണ്. അത് സന്തുലിതമാക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടാണ്’ ചോപ്ര പറഞ്ഞു.

യു.എ.ഇ ആതിഥ്യം വഹിക്കുന്ന ലോക കപ്പിനുശേഷമാണ് കോഹ്‌ലി ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്. കോഹ്‌ലി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായക പദവിയില്‍ തുടരുമെന്ന് കോഹ്‌ലി വ്യക്തമാക്കിയിട്ടുണ്ട്.