എന്തുകൊണ്ട് വിരാട് കോഹ്ലി ടെസ്റ്റിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍?; ചോപ്ര പറയുന്ന ആ അഞ്ചു കാര്യങ്ങള്‍ ഇതാണ്

ഇന്ത്യയെ ടെസ്റ്റ് പരമ്പരയില്‍ വിജയത്തിലേക്ക് നയിച്ച അനേകം നായകന്മാരുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തല്‍ വിരാട് കോഹ്ലി ഏറ്റവും മികച്ച നായകനായി മാറുന്നത്. അഞ്ചു കാരണങ്ങള്‍ നിരത്തി രംഗത്ത് വന്നിരിക്കുന്നത് ആകാശ് ചോപ്രയാണ്. ദക്ഷിണാഫ്രിക്കയില്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 നാ് ഇന്ത്യ തോറ്റതിന് പിന്നാലെ വിരാട് കോഹ്ലി ഇന്ത്യയുടെ നായകസ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു.

വിരാട്‌കോഹ്ലിയുടെ മികവ് ബൗളര്‍മാര്‍ക്ക് പിന്തുണയുള്ള പിച്ചുകളിലായിരുന്നെന്ന് ചോപ്ര ചൂണ്ടിക്കാട്ടുന്നു. അഞ്ച് ബൗളര്‍മാരെ കളിപ്പിക്കാനും എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം തനിക്കാണെന്നും പറയാന്‍ ധൈര്യം കാട്ടിയിരുന്ന നായകനായിരുന്നു അയാള്‍. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയാണ്. തുടര്‍ച്ചയായി ബാറ്റിംഗ് പരാജയം നേരിടുമ്പോഴായിരുന്നു കോഹ്ലി അഞ്ചു ബൗളര്‍മാരെ കളിപ്പിച്ചിരുന്നത്.

ഫ്ളാറ്റ് പിച്ചുകളേക്കാള്‍ കൂടുതല്‍ ബൗളര്‍മാര്‍ക്ക് പിന്തുണയുള്ള പിച്ചില്‍ കളിച്ചാണ് അവന്‍ മികവ് കാട്ടിയത് കോഹ്ലി മികവ് കാട്ടിയത്. ഇന്ത്യന്‍ ടീമില്‍ ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കുന്ന രീതി കൊണ്ടുവന്നത് വിരാട് കോഹ്ലിയാണ്. കോഹ്ലിയുടെ കാലത്തെ ഇന്ത്യന്‍ ടീമാണ് ഏറ്റവും കായികക്ഷമതയുള്ള ഇന്ത്യന്‍ ടീം എന്നായിരുന്നു ചോപ്ര ചൂണ്ടിക്കാട്ടുന്നത്. തന്നെപ്പോലെ ഫിറ്റനസില്‍ മികവ് കാട്ടിയിരുന്നവരെ തന്നെയായിരുന്നു കോഹ്ലി ടീമിലേക്ക് പരിഗണിച്ചിരുന്നതും.

ടെസ്റ്റ് ക്രിക്കറ്റിന് വലിയ പ്രാധാന്യം നല്‍കിയിരുന്ന കോഹ്ലി ഒരു ടെസ്റ്റ് മത്സരം പോലും വിട്ടുകളഞ്ഞിരുന്നില്ല. ഏകദിനത്തില്‍ നിന്നും വിട്ടു നിന്നാലും കോഹ്ലി ടെസ്റ്റില്‍ കളിച്ചിരുന്നു. ഈ ഇന്ത്യന്‍ ടീമിന് ആക്രമണോത്സുകത നല്‍കിയ നായകനായിരുന്നു കോഹ്ലി. ഇന്ത്യയ്ക്ക് വിജയദാഹം നല്‍കിയ നായകനും വിരാട്‌കോഹ്ലി ആണെന്നും ചോപ്ര ചൂണ്ടിക്കാട്ടുന്നു. തോല്‍വി ഒരിക്കലും ഭയപ്പെട്ടിട്ടില്ലാത്ത അദ്ദേഹം ജയത്തിനായി അവസാന സമയം വരെ പൊരുതി. ചിലതെല്ലാം സമനിലയിലായെന്നും പറഞ്ഞു. ടെസ്റ്റിന് സമീപകാലത്തായി ഉണ്ടായ ആരാധക പിന്തുണയുടെ വര്‍ധനവിന് പിന്നിലും കോഹ്ലിയുടെ പങ്ക് വളരെ വലുതാണെന്ന് ചോപ്ര പറയുന്നു.