സെഞ്ച്വറിയെക്കാൾ ഹിറ്റായ ഒരു വീഡിയോ ഗെയിം ട്വീറ്റ്, ഹിറ്റ്....

യുവതാരങ്ങൾ ഇല്ലാതെ കിവികൾക്ക് എതിരെ അവരുടെ നാട്ടിൽ, എപ്പോൾ തോറ്റു എന്ന് ചിന്തിച്ചാൽ മതിയെന്നാകും ആരാധകർ ചിന്തിക്കുക. എന്നാൽ അങ്ങനെ ചിന്തിക്കാൻ വരട്ടെ ഞാനും എന്റെ പിള്ളേരും ഡബിൾ സ്ട്രോങ്ങ് ആണെന്ന് പറഞ്ഞുകൊണ്ട് ഹാർദിക് പാണ്ഡ്യ നിറഞ്ഞാടിയപ്പോൾ കിവികൾക്ക് എതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ റൺസിന് ജയിച്ച് ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി.

2022 ലെ ടി20 ലോകകപ്പ് തോൽവിക്ക് ശേഷം വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന ഇന്ത്യൻ ടീമിൽ അതിന്റെ ആദ്യ പടിയായി കണക്കാക്കപ്പെടാവുന്ന പരമ്പരയായ കിവികൾക്ക് എതിരെയുള്ള പരമ്പരയിൽ രണ്ടാം മത്സരത്തിൽ തീസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിറങ്ങിയഇന്ത്യക്ക് സൂര്യകുമാർ ഷോയിൽ കൂറ്റൻ സ്കോർ . ലോകകപ്പിൽ എവിടെ നിർത്തിയോ അവിടെ നിന്ന് തുടങ്ങിയ സൂര്യകുമാർ നേടിയ തകർപ്പൻ സെഞ്ചുറി മികവിലാണ് ഒരു ഘട്ടത്തിൽ 160 കടന്നാൽ ഭാഗ്യം എന്ന് കരുതിയ ഇന്ത്യൻ സ്കോർ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസിൽ എത്തിയത്. സൂര്യകുമാർ വെറും 51 പന്തിലാണ് 111 റൺസ് നേടിയത്.

സൂര്യകുമാർ യാദവിനെന്താ കൊമ്പുണ്ടോ? അവനെപുറത്താക്കാൻ ഈ രീതിയിൽ എറിഞ്ഞാൽ മതി….. സൂര്യകുമാർ യാദവ് എന്ന മിടുക്കനായ താരം ഓരോ തവണ മികച്ച ഇന്നിങ്‌സുകൾ കളിക്കുമ്പോഴും അയാളെ പുറത്താക്കുന്നത് ഒകെ ഈസി അല്ലെ, അതിന് ബുദ്ധിമുട്ട് ഒന്നും ഇല്ല എന്നൊക്കെ പറയുന്നവരോട് അയാൾ ഇങ്ങനെ പറയും- എന്നെ പുറത്താക്കാൻ ഉള്ള ബോള് ഒന്നും ഇപ്പോൾ കണ്ട് പിടിച്ചിട്ടില്ല. മികച്ച ഇന്നിംഗ്സ് കളിച്ച് ടീമിനെ സേഫ് സോണിൽ എത്തിച്ചിട്ടേ ഈ സൂര്യ മടങ്ങുക ഉള്ളു എന്ന രീതിയിലാണ് താരം ഇന്നും ബാറ്റ് വീശിയത്.

ലോകകപ്പിൽ മികച്ച ഇന്നിങ്‌സുകൾ താരത്തിനോട് ഓപ്പണ് ചേർന്ന് കളിച്ച കോഹ്ലി താരത്തിന്റെ ഇന്നിങ്സിന് പിന്നാലെ ട്വീറ്റ് ചെയ്തത് ഇങ്ങനെ- “എന്തുകൊണ്ടാണ് താൻ ലോകത്തിലെ ഏറ്റവും മികച്ചതെന്ന് അയാൾ കാണിക്കുന്നു. ഇത് തത്സമയം കണ്ടില്ലെങ്കിലും ഇത് അദ്ദേഹത്തിന്റെ മറ്റൊരു വീഡിയോ ഗെയിം ഇന്നിംഗ്‌സാണെന്ന് എനിക്ക് ഉറപ്പുണ്ട്.

വീഡിയോ ഗെയിം ഇന്നിംഗ്സ് എന്നതുകൊണ്ട് കോഹ്ലി ഉദേശിച്ചത് പെർഫെക്ഷൻ ആണെന്ന് ഉറപ്പാണ്. എന്തായാലും ട്വീറ്റ് വളരെ വേഗം വൈറലായി.

അയാൾ ഓരോ തവണ ക്രീസിലേക്ക് എത്തുമ്പോൾ എതിരാളികളായ ബോളറുമാർ ഇങ്ങനെ പറയും. ഇവന്റെ കൈയിൽ നിന്ന് അടി മേടിക്കാതെ അപ്പുറത്ത് നിൽക്കുന്ന ബാറ്റ്സ്മാനെ പുറത്താക്കാൻ നമുക്ക് ശ്രമിക്കാം. കാരണം നിലവിലെ ഫോമിൽ ആകാശവും ഭൂമിയും അയാൾക് ഒരുപോലെയാണെന്ന് പറയാം.