അടിച്ചൊതുക്കിയും എറിഞ്ഞിട്ടും ഒറ്റയ്‌ക്കൊരാള്‍ ഒരു സാമ്രാജ്യത്തെ തകര്‍ത്തെറിയുന്നു

ഷിയാസ് കെഎസ്

ധാക്ക, 23 വര്‍ഷം മുമ്പൊരു ഒക്ടോബര്‍ വില്‍സ് ഇന്റര്‍നാഷണല്‍ കപ്പ് 1998.

MINI WORLD CUP എന്ന ഓമനപ്പേരില്‍ ലോക കപ്പല്ലാതെ ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങളും അണിനിരക്കുന്ന ആദ്യ ലോക ഇവന്‍റ്.  ഇന്ത്യയുടെ എതിരാളികളായി അതിശക്തരായ ഓസീസ്,
ടോസിന്റ് ഭാഗ്യത്തില്‍ ഇന്ത്യയെ ആദ്യ ബാറ്റിങ്ങിന് വിട്ട ഓസീസ് കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ 2 വിക്കറ്റ് നേടുന്നു. കാസ്പറോവിച്ചും ഡാമിയന്‍ ഫ്‌ലെമിങും അസാമാന്യ വേഗതയും സ്വിങ്ങുമായി നിറഞ്ഞാടിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 3 ഓവറില്‍ 2/08. ഓപ്പണറെയും , നായകനെയും പുറത്താക്കി സര്‍വാധിപത്യത്തിന്റ അമരത്തിലേക്ക് ബാക്കി നില്‍ക്കുന്ന സകല തടസങ്ങളും തകര്‍ത്തെറിയാനുള്ള ആവേശത്തില്‍ ഓസീസ്..

ആ വര്‍ഷം മുഴുവന്‍ സ്വപ്നസമാന ഫോമിന്റ് പാരമ്യതയില്‍ ആയിരുന്ന സച്ചിന്‍ എന്ന ഒരൊറ്റ പേരിലേക്ക് ഇന്ത്യന്‍ പ്രതീക്ഷകള്‍ അവിടെ ചുരുങ്ങുകയായിരുന്നു. അസ്ഹറിന്റ വിക്കറ്റിന് ശേഷം നേരിട്ട ആദ്യപന്തില്‍ തന്നെ കാസ്പറോവിച്ചിനെ ഓഫ് സൈഡ് ഫീല്‍ഡര്‍മാരുടെ ഇടയിലൂടെ അവര്‍ക്കൊരു നോട്ടം കൊണ്ട് പോലും ആ ഷോട്ടിനോട് പ്രതികരിയ്ക്കാന്‍ അവസരം നല്‍കാതെ ബൗണ്ടറി പായിക്കുന്നു. ഓഫ് സൈഡില് കെണിയൊരുക്കിയ സ്റ്റീവ് വോയുടെ ക്യാപ്റ്റന്‍സി ബ്രില്ലിയന്‍സിനെ അതേ നാണയത്തില്‍ നേരിട്ടുകൊണ്ട് സച്ചിന്‍ യുദ്ധം പ്രഖ്യാപിയ്ക്കുന്നു.

April 22, 1998: When Sachin Tendulkar summoned 'Desert Storm' vs Australia  in Sharjah - Sports News

ദ്രാവിഡ് എന്ന വന്മതിലിനെ ഒരു സൈഡ് എങ്ങനെയും കാത്തുകൊള്ളണം എന്നുള്ള പണിയേല്‍പിച്ചുകൊണ്ട് ധാക്കയില്‍ സച്ചിന്‍ vs ഓസീസ് അങ്കം തുടങ്ങി. ആക്രമണത്തോളം മികച്ചൊരു പ്രതിരോധമില്ല എന്നുള്ള ആപ്തവാക്യത്തിന് അടിവരയിട്ടുകൊണ്ട് കോടികണക്കിന് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ സ്വപ്നങ്ങളുമായി.., തലയ്ക്ക് മീതെ അവരുടെ പ്രാര്ഥനകളുമായി , വലം കൈയില്‍ MRF എന്നെഴുതിയ ബാറ്റും , ഇടംനെഞ്ചില്‍ രാജ്യത്തിന്റ അഭിമാനവുമായി 22 വാരയില്‍ ഒരു മഹാരാജ്യത്തിന്റ സര്‍വപ്രതീക്ഷകളുമായി ആ ഉയരം കുറഞ്ഞ കുറിയ മനുഷ്യന്‍ ആന ചവിട്ടിയാലും ഇളകാത്ത മൈറ്റി ഓസീസിന്റ് ചെകുത്താന്‍ കോട്ടയിലേക്ക് പടനയിച്ചു.

Sachin Tendulkar - The Epic 90 vs Australia At The 1996 Cricket World Cup -  Last Word on Cricket

അമിത പ്രതിരോധവുമായി ദ്രാവിഡ് , ആ സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ സ്‌കോറിങ് വീണുപോകാതിരിയ്ക്കാന്‍ സച്ചിന്‍ വെടിക്കെട്ട്… ബൗണ്ടറികളും സിക്‌സുകളും പാറി പറന്നു.. സ്വപ്നസമാനമായ തുടകത്തിന്റ തുടര്‍ച്ച പ്രതീക്ഷിച്ച ഓസീസിന് സകലതും പിഴച്ചു തുടങ്ങിരുന്നു… സച്ചിന്റ് വിക്കറ്റ് കൊണ്ട് തുറന്ന് കിട്ടുന്ന വഴിയിലൂടെ ഇന്ത്യന്‍ ബാറ്റിങ്ങിനെ അരിഞ്ഞുതള്ളാം എന്നുള്ള പ്രതീക്ഷയില്‍ ഓസീസ് വീറോടെ പൊരുതി… പക്ഷെ അന്നേദിവസം ആ മനുഷ്യനെ കീഴടക്കുക എന്നത് അവര്‍ക്ക് അസാധ്യം ആയിരുന്നു..

What's the fuss about Sachin Tendulkar's 1998 'desert storm'

2/08 എന്ന നിലയില്‍ നിന്ന് സ്‌കോര്‍ 148 ല്‍ ദ്രാവിഡ് വീഴുന്നു , സച്ചിനോപ്പം അജയ് ജഡേജ ചേരുന്നു.. 34 ആം ഓവറില്‍ സച്ചിന്‍ തന്റെ 19മത്തെയും ആ വര്‍ഷത്തെ ഏഴാമത്തെയും സെഞ്ചുറി പൂര്‍ത്തിയാക്കി. ദ്രാവിഡിനൊപ്പം സച്ചിന്‍ തുടങ്ങിയ കൂട്ടക്രിയയുടെ ബാക്കി ശേഷക്രിയ ആണ് പിന്നെ സംഭവിച്ചത്. ഫോമിലായ സച്ചിന്‍ വീഴണമെങ്കില്‍ അദ്ദേഹം പിഴവ് വരുത്തുന്നത് വരെ കാത്തിരിയ്ക്കണം എന്ന് ഓസീസിന് ബോധ്യമായി. ഒടുവില്‍ 128 പന്തില്‍ 141 റണ്‍സുമായി ഒരു റണ്ണൗട്ടിലൂടെ ഇന്നിഗ്സില്‍ 25 പന്തുകള്‍ ബാക്കിയുള്ളപ്പോള്‍ ടീം സ്‌കോര്‍ 280ല്‍ സച്ചിന്‍ ഔട്ട്. 50 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 8/307.

ഇന്ത്യ ഉയര്‍ത്തിയ വമ്പന്‍ സ്‌കോറിന്റ സമ്മര്‍ദ്ദം തങ്ങളെ ബാധിച്ചിട്ടില്ല എന്ന രീതിയില്‍ ഓസീസ് ആരംഭിച്ചു. ഗില്‍ക്രിസ്‌റ് – മാര്‍ക്ക് വോ കോംബോ നല്‍കിയ മികച്ച തുടകത്തിന്റ ബലത്തില്‍ രണ്ടാം വിക്കറ്റില്‍ മാര്‍ക്ക് വോ – റിക്കി പോണ്ടിങ് സഖ്യം കുതിച്ചു.. ഇരുവരെയും സുനില്‍ ജോഷി പുറത്താക്കി കൊണ്ട് കൈവിട്ട് പോയിക്കൊണ്ടിരുന്നു മത്സരത്തിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവന്നു. ആദ്യ 30 ഓവര്‍ അവസാനിയ്ക്കുമ്പോള്‍ ഓസീസ് സ്‌കോര്‍ 4/180. 20 ഓവര്‍ ബാക്കി , 128 റണ്‍സുകള്‍ കൂടെ. ക്രീസില്‍ നായകന്‍ സ്റ്റീവ് വോയും , ഡാരന്‍ ലേമാനും..

5 Bowling records held by Sachin Tendulkar in International cricket

ലോകം കണ്ട ഏറ്റവും മികച്ച ക്ളാസിക്കല്‍ ഫിനിഷര്‍ മൈക്കല്‍ ബെവനും മികച്ച സ്ട്രോക് പ്ലയെര്‍ ഡാമിയന്‍ മാര്‍ട്ടിനും പിന്നാലെ വരാനും ഉള്ളപ്പോള്‍ ഓസീസ് ഇന്ത്യയുടെ വമ്പന്‍ സ്‌കോറിനെ തകര്‍ത്തെറിയാന്‍ ഉള്ള സാധ്യത കൈവന്നു. ദൈവം രക്ഷകനാവുന്നു. 34 ഓവര്‍ പൂര്‍ത്തിയാവുന്നു, സ്‌കോര്‍ 194, ഉടനടി ബ്രെക് ത്രൂ എന്ന DO OR DIE സിറ്റുവേഷനില്‍ നായകന്‍ അസര്‍ വിരലുകളില്‍ മാന്ത്രികത ഒളിപ്പിച്ചു വെച്ച സച്ചിന്‍ എന്ന തന്റെ ട്രംപ് കാര്‍ഡിനെ പന്തേല്‍പ്പിച്ചു…

മൂന്നാം പന്ത് , സ്‌ട്രൈക്കില്‍ സ്റ്റീവ് വോ ഒന്നാന്തരം ഒരു ഫ്ളൈറ്റ്ഡ് ഡെലിവറി സ്റ്റീവ് വോയുടെ കാല്‍ച്ചുവട്ടില്‍ കുത്തി തിരിയുന്നു. മിഡ് ഓഫ് സിംഗിള്‍ ലക്ഷ്യം വെച്ച ഓസീസ് നായകന് പന്തിന്റ ടേണില്‍ പിഴയ്ക്കുന്നു. സച്ചിന് അനായാസ റിട്ടേണ്‍ ക്യാച്ച്. വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത ഇതിഹാസ ഫിനിഷര്‍ ബെവന്‍ ക്രീസില്‍. 38 ആം ഓവറിന്റ അഞ്ചാം പന്ത് .., സ്‌ട്രൈക്കില്‍ ബെവന്‍, ബോളുമായി വീണ്ടും ടെണ്ടുല്‍ക്കര്‍. സ്റ്റീവ് വോയെ കുരുക്കിയതിന് സമാനാമായ പന്ത് .., പക്ഷെ ലെഗ് സൈഡിലേക് കനത്ത ഷോട്ടിന് ശ്രമിച്ച ബെവന് പിഴച്ചു.. കണക്ട് ആക്കാന്‍ കഴിയാതെ പോയ സച്ചിന്റ് ടേണിങ് ഡെലിവറി ഏതു കൊടുംകാറ്റിലും ബെവന്‍ ബാറ്റുകൊണ്ട് സംരക്ഷിച്ചു നിര്‍ത്തുമായിരുന്ന സ്റ്റമ്പുകളില്‍ ഇടിച്ചിറങ്ങി. അടുത്ത ഓവറില്‍ അഗാര്‍ക്കര്‍ ലെഹ്‌മാനെ വീഴ്ത്തി ഇന്ത്യയെ ജയത്തിലേക് കൂടുതല്‍ അടുപ്പിച്ചു…

Sachin's Bowling Career : From 1st wicket to Last Wicket - YouTube

അവസാന രക്ഷാപ്രവര്‍ത്തനവുമായി ഡാമിയന്‍ മാര്‍ട്ടിന്‍ , അവിടെയും രക്ഷകനായി സച്ചിന്‍ അടങ്ങാത്ത ഓസീസ് വീര്യത്തിന്റ അവസാന പോരാളിയായി ഡാമിയന്‍ മാര്‍ട്ടിന്‍ ബ്രാഡ് യങിനെ ഒപ്പം ചേര്‍ത്ത് പൊരുതാന്‍ ശ്രമിച്ചു.. അഗാര്‍ക്കറിനെതിരെ തുടര്‍ ബൗണ്ടറികള്‍ നേടിക്കൊണ്ട് മാര്‍ട്ടിന്‍ കത്തി കയറി. 44 ആം ഓവറില്‍ വീണ്ടും പന്തുമായി സച്ചിന്‍. മൂന്നാം പന്ത്
പിച്ച് ചെയ്ത വെട്ടി തിരിഞ്ഞ പന്തിലേക് ഇന്‍ ഫോം ബാറ്റസ്മാന്‍ ഡാമിയന്‍ മാര്‍ട്ടിന്റെ കനത്ത ഷോട്ട്..
പന്തിന്റ കൃത്യതയില്‍ ഷോട്ട് പിഴച്ച ഡാമിയന്‍ മാര്‍ട്ടിന്റെ കാമിയോ ഇന്നിഗ്‌സ് പോയിന്റില്‍ ജഡേജയുടെ കൈയില്‍.. സച്ചിന്റ് മൂന്നാം വിക്കറ്റ്..

തന്റെ എട്ടാം ഓവറില്‍ കാസ്പറോവിച്ചിനെ റണ്ണൗട്ട് ആക്കിയ സച്ചിന്‍ തന്റെ അടുത്ത ഓവറിന്റ ആദ്യ പന്തില്‍ തന്നെ തന്റെ നാലാം വിക്കറ്റ് ആയി ബ്രാഡ് യങിനെ പുറത്താക്കി ഓസീസ് ഇന്നിഗ്‌സ് ഇന്ത്യന്‍ സ്‌കോറില്‍ നിന്ന് 44 റണ്‍സ് പുറകില്‍ അവസാനിപ്പിച്ചു..

MAN OF THE MATCH
SACHIN TENDULKAR
141(128)
9.1-0-38-4

ക്രിക്കറ്റ് ആണിത് , പലരും വരും പോകും. പല റെക്കോഡുകളും കടപുഴകും പക്ഷെ എന്നാലും ഈ മനുഷ്യന്‍ അവശേഷിപ്പിച്ചു പോയ മായിക പ്രഹരശേഷിയ്ക്ക് പകരം വെക്കാന്‍ മറ്റൊരാള്‍ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു.

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍