ബാറ്റില്‍നിന്ന് പാഞ്ഞ ബോള്‍ ബസ് കയറി ഡിപ്പോയിലെത്തി..!, ഇന്നും കൗണ്ടി ക്രിക്കറ്റില്‍ പാണന്‍മാര്‍ പാടി നടക്കുന്ന ഒരു വീരകഥ

ഷെമിന്‍ അബ്ധുള്‍ മജീദ്

ഇന്നും കൗണ്ടി ക്രിക്കറ്റില്‍ പാണന്‍മാര്‍ പാടി നടക്കുന്ന ഒരു വീരകഥയുണ്ട്. 80 കളുടെ ആദ്യ കാലങ്ങളിലാണ് സംഭവം നടക്കുന്നത്.

സോമര്‍സെറ്റും ഗ്ലാമോര്‍ഗനും തമ്മിലുള്ള ഒരു മല്‍സരമായിരുന്നു അത്. മികച്ച വേഗതയില്‍ പന്തെറിയുന്ന ഗ്ലാമോര്‍ഗന്റെ പേസര്‍ ഗ്രെഗ് തോമസ് സോമര്‍സെറ്റിന് വേണ്ടി ബാറ്റ് ചെയ്യുന്ന വിവിയന്‍ റിച്ചാര്‍ഡ്‌സിനെ തുടര്‍ച്ചയായ 3 പന്തുകള്‍ ഒന്നു തൊടാന്‍ പോലും കഴിയാതെ ബീറ്റണ്‍ ചെയ്യിക്കുന്നു. അതിന്റെ ആവേശത്തില്‍ ഏതൊരു എതിരാളിയും ചെയ്യാന്‍ ഭയപ്പെടുന്ന ഒരു കാര്യം ഗ്രെഗ് തോമസ് ചെയ്യുകയാണ്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ അങ്ങോട്ട് പോയി സ്ലെഡ്ജ് ചെയ്തിരിക്കുന്നു !

‘വിവ്, ഇതാണ് ക്രിക്കറ്റ് ബോള്‍. റെഡ് കളര്‍ ആണ് . ഒരു 5 ഔണ്‍സ് ഭാരം വരും. നിങ്ങളുടെ കയ്യില്‍ ബാറ്റ് തന്നിരിക്കുന്നത് ഈ ബോളിനെ അടിച്ചകറ്റാനാണ്.’ റിച്ചാര്‍ഡ്‌സിന്റെ മറുപടി ഗ്രെഗിന്റെ തൊട്ടടുത്ത ബോളില്‍ ഒരു ഗംഭീര ഹുക്ക് ഷോട്ടായിരുന്നു. സ്റ്റേഡിയത്തിന് വെളിയിലേക്ക് പറന്ന് പോയ പന്തിനെ നോക്കി വായും പൊളിച്ച് നിന്ന ഗ്രെഗിന്റെ അടുത്തേക്ക് ചിരിച്ച് കൊണ്ടാണ് റിച്ചാര്‍ഡ്‌സ് വന്നത്.

‘ക്രിക്കറ്റ് ബോള്‍ എങ്ങനെയാണ് ഇരിക്കുന്നതെന്ന് ഏറ്റവും നന്നായി നിനക്കറിയാം. നീ പോയാല്‍ എളുപ്പത്തില്‍ ബോള്‍ കണ്ട് പിടിക്കാന്‍ പറ്റും.’ സ്റ്റേഡിയത്തിന് പുറത്ത് പിച്ച് ചെയ്ത ബോള്‍ സമീപത്തെ റോഡിലൂടെ പോയിരുന്ന ബസ്സില്‍ വീഴുകയും ബോളിന്റെ യാത്ര അവസാനിച്ചത് ടോണ്‍ടണിലെ ബസ് ഡിപ്പോയിലുമായിരുന്നു!

ഈ കഥയുടെ ആധികാരികത എത്രത്തോളമുണ്ടെന്ന് അറിയില്ലെങ്കിലും ഇത്രയേറെ എതിരാളികളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന മറ്റൊരു ബാറ്ററെ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ കാണാന്‍ സാധിക്കില്ല. ക്രിക്കറ്റിന്റെ ആസുരതാളമായ സര്‍ വിവിയന്‍ ഐസക് റിച്ചാര്‍ഡ്‌സണ് ജന്‍മദിനാശംസകള്‍..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്

'ആ പെൺകുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് ആഗ്രഹിച്ചത്'; വല്ലാത്തൊരു സമാധാനക്കേടിലാണ്, വിധി വന്നശേഷം പെൺകുട്ടിയെ വിളിച്ചിട്ടില്ല; ലാൽ

തിരഞ്ഞെടുപ്പ് ദിവസം അടൂര്‍ പ്രകാശിന്റെ മലക്കം മറിച്ചില്‍, താന്‍ എന്നും അതിജീവിതയ്‌ക്കൊപ്പം; കെപിസിസി തള്ളിപ്പറഞ്ഞതോടെ ദിലീപ് പിന്തുണയില്‍ തിരുത്തല്‍

ആർ ശ്രീലേഖയുടെ 'പ്രീ പോൾ സർവേ' പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ