കാലം കഴിഞ്ഞു എന്ന് പറഞ്ഞവരുടെ മുന്നിൽ ഒരു ക്ലാസ്സിക്ക് പ്രകടനം, ഇതാണ് കില്ലർ മില്ലർ

പ്രണവ് തെക്കേടത്ത്

ഗുജറാത്ത് സ്‌ക്വാഡിന്റെ ഘടന പരിശോദിക്കുമ്പോൾ അവിടെ മില്ലർക്ക് തന്റെ ടീമിലെ സ്ഥാനത്തെക്കുറിച്ചുള്ള സുരക്ഷിതത്വം അവർ നൽകുന്നുണ്ടെന്ന് അനുമാനിക്കേണ്ടി വരും ,ആ ബാക്കിങ് തന്നെയാവാം ഒരുപക്ഷെ മില്ലറിന് ആത്മവിശ്വാസം നൽകുന്നതും ,തന്നിലെ കഴിവിനെ വിശ്വസിക്കുന്ന തനിക്ക് പകരം മറ്റൊരു ഫോറിൻ ഓപ്ഷൻ പോലും തിരയാത്ത ഫ്രാഞ്ചൈസിയോട് നീതിപുലർത്തുക എന്ന ബോധ്യം അയാളിലും ഉണ്ടായേക്കാം.

ഗുർബ്രാസ് എന്ന ബാക്ക് അപ്പ് ഓപ്പണറും ,നൂറുൽ അഹ്മദ് എന്ന ലെഫ്‌റ് ആം ചൈനാമാനും ,ഡ്രൈക്സ് എന്ന വിൻഡീസ് ഓൾറൗണ്ടറും അടങ്ങുന്ന ഫോറിൻ സബ്സ്റ്റിട്യൂട്ടിൽ എവിടെയും മില്ലറിനെ റീപ്ലെസ് ചെയ്യാനുള്ള മുഖങ്ങളിലില്ല എന്നതും കൂട്ടിവായിക്കേണ്ടി വരും ,പിന്നെ ഇന്ത്യൻ ഡൊമസ്റ്റിക് താരങ്ങളിലേക്ക് വരുമ്പോൾ കാണാൻ സാധിക്കുന്ന മുഖം ഗുർകീരത്ത് മാത്രവും അവിടെയാണ് മില്ലറിൽ അവർ നിക്ഷേപിച്ച വിശ്വാസം മനസ്സിലാവുക.

ഇന്നലെ 16/3 എന്ന നിലയിൽ തകരുമ്പോൾ 170 റൺസിലേക്കുള്ള ദൂരത്തെ താണ്ടാൻ തനിക്കാവുമെന്ന കോൺഫിഡൻസിൽ പിറക്കുന്ന ക്ലീൻ ഹിറ്റിങ്ങുകളിൽ ആ പഴയ യുവത്വം തുളുമ്പുന്ന ഫിനിഷറുടെ ശരീര ഭാഷ കാണാൻ സാധിച്ചിരുന്നു ,ആ ബാറ്റിംഗ് ലൈൻ അപ്പിൽ അയാൾക്ക് മാത്രമേ അത്തരമൊരു ടാർഗെറ്റ് കീഴ്പെടുത്താനാവൂ എന്ന ചിന്തകൾ കാണികളിൽ നിഴലിക്കുന്ന നിമിഷത്തിൽ മില്ലർ പ്രതീക്ഷകൾക്കൊത്തുയരുകയാണ് ,മൊയീൻ അലിയെ ക്രീസിൽ സ്റ്റിൽ ആയി നിന്ന് ലോങ്ങ് ഓണിലേക്ക് സിക്സറിന് പായിക്കുമ്പോൾ ആ ബോൾ ആ ബാറ്റിന്റെ മിഡിൽ ഭാഗം സ്പർശിക്കുന്നു പോലും ഉണ്ടായിരുന്നില്ല.

ബാക്ക് ഫുട്ടിൽ സ്റ്റാൻഡ്‌സിലേക്ക് എത്തിക്കുമെന്ന പേടിയിൽ ജഡേജയുടെ ഓവർ പിച്ച് ഡെലിവറി സ്‌ക്വയർ ലെഗിലൂടെ അതിർത്തി കടക്കുമ്പോൾ if its in his arc it will be out of the park എന്ന മില്ലർ സൃഷ്ടിച്ചെടുത്ത കളി പറച്ചിലുകാരുടെ ഫേമസ് വാക്കുകൾ ഓർമ്മയിലേക്കെത്തുകയാണ് .

ആ ടാർഗെറ്റ് ലക്‌ഷ്യം വച്ചുകൊണ്ട് മാത്രം മുന്നേറുന്ന ഇന്നിംഗ്സ് ഒരു ബൗളറെപോലും അമിതമായി ബഹുമാനിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോവുമെന്ന വ്യക്തമായ ഉള്കാഴ്ചയിലൂടെ എതിരാളികളെ ഓരോ നിമിഷവും സമ്മർദ്ദത്തിലാഴ്ത്തി ഫൈൻലെഗ്ഗിനും കവറിന് മുകളിലൂടെയും പെയ്തിറങ്ങിയ ബാറ്റിംഗ് മനോഹാരിത റഷീദിന്റെ വെടിക്കെട്ടിന് കാഴ്ചക്കാരനായി ജോർദാന്റെ അവസാന ഓവറിൽ തന്റെ കൈക്കരുത്തും ചെന്നൈ ടീമിന് തന്റെ ടെമ്പറമെന്റും ഒരിക്കൽ കൂടി മനസിലാക്കി കൊടുത്ത് മില്ലർ വിധിയെഴുത്തുന്ന ഐപിൽ ലെ തന്നെ എക്കാലത്തെയും മികച്ചൊരു ഇന്നിംഗ്സ്.

അതെ ഇതിഹാസങ്ങൾ നിറഞ്ഞ സൗത്ത് ആഫ്രിക്കൻ ജേഴ്സിയിൽ ഒരു ചാവേറിനെ പോലെ പൊട്ടിത്തെറിക്കാറുള്ള ആ പഴയ കില്ലർ മില്ലർ ഒരിക്കൽ കൂടി ജന്മം കൊണ്ട സുന്ദര രാത്രി
The old fearless finisher is back !

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ