6,6,4,4,6,6, പാക് താരത്തെ കരയിപ്പിച്ച് ഗെയില്‍

ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ യൂണിവേഴ്സല്‍ ബോസ് വീണ്ടും താന്‍ തന്നെയെന്ന് തെളിയിച്ച് ക്രിസ് ഗെയില്‍. കാനഡ ഗ്ലോബല്‍ ലീഗിലാണ് ഗെയില്‍ വെടിക്കെട്ട് പ്രകടനം ആവര്‍ത്തിച്ചത്. പാക് താരം ശാതാബ് ഖാന്റെ ഒരു ഓവറില്‍ 32 റണ്‍സാണ് ഗെയില്‍ അടിച്ച് കൂട്ടിയത്.

നാല് സിക്സും, രണ്ട് ഫോറുമാണ് പാക് ബൗളര്‍ ശതാബ് ഖാന്‍ എറിഞ്ഞ 13ാം ഓവറില്‍ ഗെയ്ല്‍ അടിച്ചെടുത്തത്.

മത്സരത്തില്‍ ഗെയില്‍ 44 പന്തില്‍ ഒന്‍പത് സിക്‌സും ആറ് ഫോറും അടക്കം 94 റണ്‍സ് അടിച്ചു കൂട്ടി. എന്നാല്‍ ലീഗിലെ രണ്ടാം സെഞ്ച്വറി നിര്‍ഭാഗ്യം കൊണ്ട് താരത്തിന് നഷ്ടമായി.

Read more

ഗെയിലിന്റെ ബാറ്റിങ് മികവില്‍ എഡ്മണ്ടന്‍ റോയല്‍സിനെ വാന്‍കൂവര്‍ നൈറ്റ്സ് ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. ഇതിന് മുന്‍പ് നടന്ന മത്സരത്തില്‍ 122 റണ്‍സ് ഗെയില്‍ അടിച്ചെടുത്തിരുന്നു.