ലോക കപ്പ് ടീമില്‍ നാലാം സ്ഥാനത്ത് ആ താരമോ? അമ്പരന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം

ഏകദിന ലോക കപ്പിനുളള ടീം ഇന്ത്യയെ പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. വിരാട് കോഹ്ലി നായകനാകുന്ന ടീമില്‍ ആരെല്ലാം ഇടം  പിടിക്കുമെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു. എന്നാല്‍ ടീമില്‍ ഒരു അത്ഭുതം കാത്തിരിക്കുന്നുണ്ടെന്നാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

അത് ഇന്ത്യയുടെ നാലാം സ്ഥാനത്ത് കളിക്കുന്ന താരത്തെ കുറിച്ചാകും. ഇതുവരെ ടെസ്റ്റ് സ്‌പെഷലിസ്റ്റ് എന്ന് മാത്രം അറിയപ്പെടുന്ന ചേതേശ്വര്‍ പൂജാരയെ ലോക കപ്പ് ടീമില്‍ നാലാം സ്ഥാനത്ത് പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ബാറ്റിംഗ് അടിത്തറയുള്ള ഒരാള്‍ നല്ലതാണെന്ന വാദം ആദ്യമായി പങ്കുവെച്ചത് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ്. ഈയിടെ ഇന്ത്യന്‍ ടെസ്റ്റ് ടീം ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം പര്യടനം നടത്തിയപ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ വിശ്വസ്തന്‍ പൂജാരയായിരുന്നു. ഇതാണ് പൂജാരയെ നാലാം സ്ഥാനത്ത് പരിഗണിക്കണമെന്ന് പ്രധാന വാദം ഉയരാന്‍ കാരണം. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ അച്ചടക്കമുളള ഇന്നിംഗ്‌സ് കാഴ്ച്ച വെയ്ക്കാന്‍ ഒരാള്‍ വേണമെന്ന നിര്‍ദ്ദേശമാണ് സൗരവ് നല്‍കിയത്.

1999 ല്‍ ഇംഗ്ലണ്ടിലായിരുന്നു ലോക കപ്പ്. അന്നത്തെ സംഘത്തില്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദിന്റെ നിര്‍ദ്ദേശ പ്രകാരം രാഹുല്‍ ദ്രാവിഡിനെ പരീക്ഷിച്ച പോലെ പൂജാരയെ പരിഗണിക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.

Read more

അതെസമയം നാലാം സ്ഥാനത്ത് കെഎല്‍ രാഹുലിനെ പരിഗണിക്കണമെന്ന വാദവും ഉയരുന്നുണ്ട്. ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കറാണ് ഇത്തരത്തിലുളള ഒരു വാദം ഉന്നയിക്കുന്നത്.