കോഹ്ലിയുടെ ഡബിള്‍ സെഞ്ച്വറി വെറും തമാശയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം

ഡല്‍ഹിയിലെ ഫിറോഷ് ലാ കോട്‌ലയെ പുളകം കൊള്ളിച്ച് കോഹ്ലി നേടിയ ഡബിള്‍ സെഞ്ച്വറിയെ മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ് വിശേഷിപ്പിക്കുന്നത് വെറും തമാശയെന്നാണ്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാമത്തെ ദിവസം ടെലിവിഷന്‍ കമന്ററിക്കിടെയാണ് സെവാഗ് കോഹ്ലിയുടെ ഡബിളിനെ ഇങ്ങനെ വിശേഷിപ്പിച്ചത്.

കോഹ്ലി പലതമാശകളുടെയും ഇടയില്‍ ചെയ്യുന്ന ഒരു കാര്യം മാത്രമാണ് ഇത്. കഴിഞ്ഞാഴ്ച ഇരട്ട സെഞ്ച്വറി നേടിയ കോലി അതു കഴിഞ്ഞ് സഹീര്‍ ഖാന്റെ വിവാഹ സല്‍ക്കാരത്തിലെത്തി മതിമറന്ന് നൃത്തം ചെയ്തു. വീണ്ടും വന്ന് ഡബിള്‍ അടിച്ചു, അത്രയേ ഉള്ളൂ.. എന്നായിരുന്നു സെവാഗിന്റെ പരാമര്‍ശം. സ്വതസിദ്ധമായ ശൈലിയില്‍ നര്‍മ്മത്തില്‍ കലര്‍ത്തിയായിരുന്നു സെവാഗിന്റെ പരാമര്‍ശം.

കഴിഞ്ഞ ദിവസം 287 പന്തില്‍ 25 ബൗണ്ടറി സഹിതം 243 റണ്‍സ് ആണ് കോഹ്ലി നേടിയത്. കോഹ്ലിയുടെ ടെസ്റ്റ് കരിയറിലെ ആറാമത്തെ ഡബിള്‍ സെഞ്ച്വറിയാണിത്.

ആറാം ഡബിള്‍ സെഞ്ചുറിയോടെ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ ടെസ്റ്റ് കരിയറിലെ അഞ്ച് ഡബിള്‍ സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് കോഹ്ലി മറികടന്നു. ഇതോടെ സച്ചിന്‍ തെണ്ടൂല്‍ക്കറുടെ ആറ് ടെസ്റ്റ് ഡബിള്‍ സെഞ്ചുറികള്‍ക്കൊപ്പമെത്താനും കൊഹ്ലിക്കായി. വീരേന്ദ്രര്‍ സെവാഗിനു നാലു ഡബിള്‍ സെഞ്ചുറികളും, രണ്ട് ട്രിപ്പിള്‍ സെഞ്ചുറികളുമുണ്ട്.