'സൂപ്പര്‍ താരത്തിന്റെ കാര്യം കണ്ടറിയണം', മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തില്‍

ട്വന്റി20 ലോക കപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്ക് സങ്കീര്‍ണമായ ഹാര്‍ദിക്ക് പാണ്ഡ്യ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തില്‍. ന്യൂസിലന്‍ഡിനെതിരായ അടുത്ത മത്സരത്തില്‍ ഹാര്‍ദിക് കളിക്കുമോയെന്ന് ഉറപ്പായിട്ടില്ല.

ഇന്ത്യയുടെ മുന്‍ നിര ഓള്‍ റൗണ്ടറായ ഹാര്‍ദിക് ഏറെ നാളായി പരിക്കിന്റെ പിടിയിലാണ്. ഹാര്‍ദിക്കിന് പന്തെറിയാന്‍ സാധിക്കാത്തത് ഇന്ത്യന്‍ ടീമിന്റെ സന്തുലനാവസ്ഥയെ ബാധിക്കുന്നുണ്ട്. ഇതിനിടെയാണ് പാകിസ്ഥാനെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഹാര്‍ദിക്കിന്റെ തോളിന് വേദന അനുഭവപ്പെട്ടത്.

Read more

അതേസമയം, ഹാര്‍ദിക്കിന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്ന് ഇന്ത്യന്‍ ടീമുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് മുമ്പ് ഒരാഴ്ചയോളം ഇടവേള ലഭിക്കുന്നത് ഹാര്‍ദിക്കിന്റെ പരിക്ക് ഭേദമാകാന്‍ സമയം നല്‍കുമെന്നും കരുതപ്പെടുന്നു. പരിശീലനത്തിനിടെ ഹാര്‍ദിക്കിന്റെ കായികക്ഷമത മെഡിക്കല്‍ സംഘം നിരീക്ഷിക്കുന്നുണ്ട്.