'രോഹിത് വരുമ്പോള്‍ അയാളെ ഒഴിവാക്കണം'; സീനിയര്‍ ബാറ്ററെ തള്ളി ബട്ട്

പരിക്കില്‍ നിന്ന് മുക്തനായി രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമ്പോള്‍ ചേതേശ്വര്‍ പുജാരയെ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. പുജാരയ്ക്ക് പകരം മായങ്ക് അഗര്‍വാളിനെയാണ് കളിപ്പിക്കേണ്ടതെന്നും ബട്ട് അഭിപ്രായപ്പെട്ടു.

പുജാര ഇപ്പോള്‍ ഫോമിലല്ല. അതിനാല്‍ രോഹിത് വരുമ്പോള്‍ പുജാരയെ മാറ്റിനിര്‍ത്തണം. ഫോമിലുള്ള ഒരു കളിക്കാരനെ ഒഴിവാക്കാന്‍ സാധിക്കില്ല. ഞാന്‍ അതിനെ ഒരിക്കലും അനുകൂലിക്കുന്നില്ല- ബട്ട് പറഞ്ഞു.ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനം നടത്തിയ ശ്രേയസ് അയ്യരെ ഇന്ത്യ ഒഴിവാക്കി. സീനിയര്‍ കളിക്കാരെ ഇന്ത്യ എല്ലായ്‌പ്പോഴും പിന്തുണയ്ക്കുന്നു. അതു നല്ലതാണ്. എന്നാല്‍ പുജാര റണ്‍സ് സ്‌കോര്‍ ചെയ്യേണ്ടതുണ്ട്- ബട്ട് കൂട്ടിച്ചേര്‍ത്തു.

Read more

ഏറെ നാളായി റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന ചേതേശ്വര്‍ പുജാരയ്ക്കും അജിന്‍ക്യ രഹാനെയ്ക്കും വീണ്ടും അവസരങ്ങള്‍ വച്ചുനീട്ടുന്ന ഇന്ത്യന്‍ ടീം മാനെജ്‌മെന്റിന്റെ നടപടി ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. പുജാരയെയും രഹാനയെയും പിന്തുണയ്ക്കുമ്പോള്‍ ശ്രേയസിനെയും മായങ്കിനെയും ശുഭ്മാന്‍ ഗില്ലിനെയും പോലുള്ള യുവ താരങ്ങളുടെ അവസരമാണ് നഷ്ടമാകുന്നത്.