'അയാളെ പഠിപ്പിക്കാനാകുന്നത് സോഷ്യല്‍ മീഡിയയിലെ വിദ്യകള്‍ മാത്രം'; വിന്‍ഡീസ് സ്റ്റാറിനെ കുറിച്ച് പറഞ്ഞ് ജാഫര്‍

ഒരു കാലത്ത് ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്നു വസീം ജാഫര്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ സ്റ്റാറാണ് ജാഫര്‍. ജാഫറിന്റെ പോസ്റ്റുകള്‍ക്ക് വന്‍ പ്രതികരണമാണ് സമൂഹ മാധ്യങ്ങളില്‍ ലഭിക്കുന്നത്. വെസ്റ്റിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റര്‍ ക്രിസ് ഗെയ്‌ലിനെ കുറിച്ച് ജാഫര്‍ ഒടുവില്‍ പറഞ്ഞ വാക്കുകളും രസകരം.

ക്രിക്കറ്റ് ഫീല്‍ഡില്‍ ഞാനെപ്പോഴും ഗൗരവക്കാരനായ കളിക്കാരനായിരുന്നു. അതുപോലെ അന്തര്‍മുഖനുമാണ്. പക്ഷേ, എന്നിലെ തമാശക്കാരനെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ അവസരമുണ്ടാക്കി. അതു ആള്‍ക്കാരെ ചിരിപ്പിക്കുന്നുവെന്ന് കരുതുന്നു- ജാഫര്‍ പറഞ്ഞു.

ക്രിസ് ഗെയ്‌ലിനെ ടി20 ബാറ്റിംഗില്‍ കാര്യമായൊന്നും പഠിപ്പിക്കാനില്ല. ഇതിഹാസതാരമാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയിലെ കളി മെച്ചപ്പെടുത്തുന്നത് എങ്ങനെയെന്ന് ഗെയ്‌ലിനെ പഠിപ്പിക്കാന്‍ മാത്രമേ എനിക്കാവൂ. അതിലേക്കായി കുറച്ച് ഇന്ത്യന്‍ സിനിമകള്‍ ഗെയ്‌ലിനെ കാണിക്കേണ്ടതുണ്ട്. അതിലൂടെ ഗെയ്‌ലിനും കുറച്ച് രസകരമായ മീമുകള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.