'അവരെ പോലെയുള്ള കളിക്കാര്‍ ഒപ്പമില്ലെന്ന് ഇന്ത്യ പരിതപിക്കും'; ചൊടിപ്പിച്ച് മുന്‍ പാക് വിക്കറ്റ് കീപ്പര്‍

ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും പോലുള്ള കളിക്കാര്‍ ഒപ്പമില്ലെന്ന് ഇന്ത്യക്കാര്‍ കുറച്ചുകാലത്തിനുശേഷം പറയുമെന്ന് മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ റാഷിദ് ലത്തീഫ്. ട്വന്റി20 ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ഉശിരന്‍ പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് ലത്തീഫിന്റെ അഭിപ്രായം പ്രകടനം. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പര പാകിസ്ഥാന്‍ 3-0ന് തൂത്തുവാരിയിരുന്നു.

വിരാട് കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും കെ.എല്‍. രാഹുലിനെയും പോലുള്ള കളിക്കാര്‍ പാകിസ്ഥാനില്ലെന്നാണ് ഇന്ത്യക്കാര്‍ മുന്‍പ് പറഞ്ഞിരുന്നത്. പ്രത്യേകിച്ച് ട്വന്റി20 ക്രിക്കറ്റില്‍. എന്നാല്‍ കുറച്ചു കാലത്തിനുശേഷം ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനേയും പോലുള്ള താരങ്ങള്‍ തങ്ങള്‍ക്ക് ഇല്ലെന്ന് ഇന്ത്യക്കാര്‍ പരിതപിക്കും- ലത്തീഫ് പറഞ്ഞു.

മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍വേഗം പാകിസ്ഥാന്‍ സ്‌കോര്‍ ചെയ്യുന്നുണ്ട്. നേരത്തെ, റണ്‍റേറ്റില്‍ പാകിസ്ഥാന് പരിമിതികളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാക് ബാറ്റര്‍മാര്‍ വേഗം റണ്‍സ് കണ്ടെത്തി ഇന്നിംഗ്‌സ് കെട്ടിപ്പടിക്കുന്നുണ്ടെന്നും ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

Read more